2013 നവംബർ 30, ശനിയാഴ്‌ച

നിലമ്പൂർ ഷൊർണൂർ പാസ്സഞ്ചർ

ആദ്യായിട്ട് തീവണ്ടി കേറുന്നത് അങ്ങാടിപ്പുറത്തുന്നാണ്..ഷോർണൂർ നിലമ്പൂർ പാസ്സഞ്ചറിൽ

യാത്ര കഴിഞ്ഞെഴുതാം..പറയാനുണ്ട് ഈ വഴിയെ കുറിച്ചു നിറയെ..ഏറനാടൻ വള്ളുവനാടൻ വഴികൾ...പറയാനുണ്ട് ദേശത്തിന്റെ കഥ.

2013 നവംബർ 26, ചൊവ്വാഴ്ച

റൂമിയുടെ കവിതകളും സോഫിയുടെ ലോകവും

 റൂമി - യാത്രകള്‍ നല്ലതാണ്‌ 

(കെ.എസ്.രവികുമാറിന്റെ revikumarv.blogspot.in എന്ന  മലയാളത്തിലെ മികച്ച പരിഭാഷ എഴുത്തുകൾ വരുന്ന ബ്ലോഗ്‌ ആണ്.)

 




ദേവദാരുവിനൊരാമയുടെ കാലെങ്കിലുമുണ്ടായിരുന്നെങ്കില്‍, 
ഒരു കുഞ്ഞിക്കിളിയുടെ ചിറകെങ്കിലുമുണ്ടായിരുന്നെങ്കില്‍ 
മഴു വീഴുന്നതും കാത്തതു നില്‍ക്കുമായിരുന്നോ? 
ഭൂമിക്കടിയില്‍ സൂര്യന്റെ രാത്രിസഞ്ചാരം നിങ്ങള്‍ക്കറിയുന്നതല്ലേ? 
അതില്ലായിരുന്നുവെങ്കില്‍ പിറ്റേന്നതികാലത്ത് പ്രകാശത്തിന്റെ പ്രളയമെങ്ങനെയുണ്ടാവാന്‍? എന്തതിശയവേഗത്തിലാണുപ്പുവെള്ളം മാനത്തു പിടിച്ചുകയറുന്നതെന്നു നിങ്ങള്‍ കണ്ടിട്ടുള്ളതല്ലേ? അതങ്ങനെ ചെയ്തിട്ടല്ലേ നിങ്ങളുടെ ചോളപ്പാടത്തിനു ദാഹം തീരാന്‍ മഴ പെയ്യുന്നതും? 
അടുത്തെങ്ങാന്‍ നിങ്ങള്‍ ജോസഫിനെക്കുറിച്ചോര്‍ത്തുനോക്കിയിട്ടുണ്ടോ? 
കണ്ണീരോടെയല്ലേ അവന്‍ തന്റെ പിതാവിനെ പിരിഞ്ഞത്? 
സ്വപ്നങ്ങള്‍ വായിക്കാന്‍ പഠിച്ചിട്ടല്ലേ അവന്‍ തിരികെ വന്നതും? 
നിങ്ങള്‍, നിങ്ങള്‍ക്കാവില്ല സ്വദേശം വിട്ടുപോകാനെങ്കില്‍ 
തന്നിലേക്കു തന്നെയൊന്നു യാത്ര ചെയ്യെന്നേ! 
ഒരു മാണിക്യഖനിയല്ലേ നിങ്ങള്‍, സൂര്യന്റെ പാരിതോഷികങ്ങള്‍ക്കു ഭാജനമാകൂ! 
നിങ്ങളൊരാണാണെങ്കില്‍ തനിക്കുള്ളിലെ പുരുഷനിലേക്കു യാത്ര ചെയ്യൂ! 
നിങ്ങളൊരു പെണ്ണാണെങ്കില്‍ തനിക്കുള്ളിലെ സ്ത്രീയിലേക്കു യാത്ര ചെയ്യൂ! 
അമ്മാതിരിയൊരു യാത്രയ്ക്കൊടുവിലേ മണ്ണ് പൊന്നിരിക്കുന്നൊരിടമാകൂ! 
അതിനാല്‍ ദൂരെക്കളയുക പരിഭവങ്ങള്‍, ആത്മാനുകമ്പയും മരണവാഞ്ഛയും. 
കനികളെത്രയാണ്‌ കയ്പില്‍ നിന്നിനിപ്പിലേക്കു രക്ഷപ്പെടുന്നതെന്നു 
നിങ്ങള്‍ക്കിനിയും ബോദ്ധ്യമായിട്ടില്ലേ? 
മാധുര്യത്തിനു നല്ലൊരുറവിടമത്രേ നല്ലൊരു ഗുരു. 
എന്റെ ഗുരുവിനു പേര്‌ ഷംസ് എന്നും. 
ഫലങ്ങള്‍ സുന്ദരമാകുന്നതു സൂര്യവെളിച്ചത്തിലെന്നുമറിയുക.
ഓരോ പുലരിയും പുതിയ എത്തിച്ചേരൽ

നിലാ,
ഞാൻ ഒരു വിശ്വാസിയല്ല.ദൈവം ഉണ്ടായാലും ഇല്ലെങ്കിലും എന്നെ ബാധിക്കുന്നില്ല...പക്ഷെ ജലൗദ്ദീൻ റൂമി,മീര,മഹാദേവി അക്ക ,റാബിയ ,നാരായണ ഗുരു , ബുദ്ധൻ ,ലാവോത്സു ,തെരേസ,ഫ്രാൻസിസ് പുണ്യാളൻ ,കബീർ ദാസ് ...കൊണ്ട് നടക്കുന്നുണ്ട് ഉള്ളിൽ  അവരിലൂടെ കേൾക്കാവുന്ന വെളിവിന്റെ സൂക്ഷ്മശ്രുതി.മതത്തിനും മതിലിനും പുറത്തുള്ള അതിരുകളില്ലാത്ത അന്വേഷണം.റൂമിയുടെ മസ്നവികൾ ഭൂമിയില നിന്നുള്ള പ്രണയലേഖനങ്ങളാണ്.വി ണ്ണിനു മണ്ണിന്റെ കയ്യൊപ്പുകൾ...ബഷീറിന്റെ അനർഘനിമിഷം എന്നെ വല്ലാതെ ഇഷ്ടപ്പെടിത്തിയ പുസ്തകം ആവുന്നത് അങ്ങനെയാണ്.
ഉടലുയിരാകെ പൂക്കുന്ന നേരങ്ങൾ...

  
" ആദ്യമായി ഒരു പ്രണയകഥ
കേട്ട നിമിഷം മുതല്‍
ഞാന്‍ നിനക്കായുള്ള
തിരച്ചില്‍ തുടങ്ങി.
എനിയ്ക്കറിയില്ലായിരുന്നു
എത്ര അന്ധമാണതെന്ന്!
പ്രണയികള്‍ പരസ്പ്പരം
കണ്ടുമുട്ടണമെന്നില്ല.
എന്തെന്നാല്‍ അവര്‍
എന്നേ ഒന്നായലിഞ്ഞവര്‍! "

--- മൌലാനാ ജലാലുദ്ദീന്‍ റൂമി ---
( പരിഭാഷ :- ഡോ: എം പി സലില ) 


ഹൃദയരാഗം എങ്ങനെ മീട്ടും ..?




“എന്റെ ദൈവമേ എന്റെ ദൈവമേ എന്നു വിളിക്കും മുന്‍പ്
ആകാശത്തേയ്ക്ക് നോക്കൂ
മേഘപാളികള്‍ക്കിടയില്‍ നിന്ന്
ഒരു കുഞ്ഞു നക്ഷത്രം
നിങ്ങളുടെ പ്രാര്‍ത്ഥന കേട്ടിരിക്കുന്നു.
ഇനി നിങ്ങള്‍ വിളിക്കുക,
എന്റെ കുഞ്ഞു നക്ഷത്രമേ
എന്റെ കുഞ്ഞു നക്ഷത്രമേ..”
ഒന്നിച്ചുള്ള നേരങ്ങളെ കുറിച്ച്...ഒന്നിച്ചുള്ള ഇടങ്ങൾ ...
ദൈവാനുഭവത്തെ റൂമി വ്യക്തമായി വരച്ചു : ‘പുലര്‍കാല മഞ്ഞു പോലെ, ഇളം കാറ്റുപോലെ, സായാഹ്നകാന്തിപോലെ, ശ്വേതപുഷ്പങ്ങള്‍ പോലെ, പ്രണയം പോലെ’ എന്ന്. (ഒരു പുഞ്ചിരി പോലെ, ഒരു മഞ്ഞല പോലെ, ഒരു വാള്‍ത്തലപോലെ എന്ന് മരണാനുഭൂതിയെ പറ്റി ബാലാമണിയമ്മ ) ആറ്റിക്കുറുക്കിയാല്‍ കിട്ടുന്നത് ദൈവം പ്രകാശവും മേഘത്തുണ്ടുകളെപോലെ അലിഞ്ഞില്ലാതാകുന്ന കനരഹിതമായ അനുഭവവുമാണെന്നതാണ്. സത്തയുടെ ലാഘവത്വം അസഹനീയമല്ലെന്ന്.  നിരന്തരം പ്രാര്‍ത്ഥനാനിരതമാവുകയാണ് ആ അനുഭവത്തിനുള്ള പോംവഴി. പ്രാര്‍ത്ഥന ആനന്ദമാണെന്ന് റൂമിയ്ക്ക് അഭിപ്രായമുണ്ടായിരുന്നു. പ്രാര്‍ത്ഥിച്ചു കഴിയുമ്പോള്‍ ആനന്ദത്തിനു പുറത്തായി പോവുന്നു. ‘അനന്തമായ പ്രാര്‍ത്ഥനയാകുന്നു ജീവിതം’ എന്ന് ബഷീര്‍ പറഞ്ഞതിനെ ജീവിതദുരന്തവുമായി ചേര്‍ത്തു വച്ചു വായിച്ചവര്‍ റൂമിയെ കൂടി ഒന്നു കേട്ടിട്ടു പോകുമോ? ഒരാളിന്റെ പ്രാര്‍ത്ഥനയെന്നൊന്നില്ല, എല്ലാവരുടെയും പ്രാര്‍ത്ഥന; അതാണ് അറിവിന്റെ ആദ്യപാഠം എന്നു പറഞ്ഞ റൂമിയാണ് ഒറ്റയ്ക്കിരിക്കുമ്പോള്‍ അടുത്തു വരാറുണ്ടായിരുന്ന വിശുദ്ധമായ ഒരു പ്രാര്‍ത്ഥനയെക്കുറിച്ചും പറയുന്നത്. ആള്‍ക്കൂട്ടങ്ങള്‍ പൊതിഞ്ഞതോടെ ആ അനുഗ്രഹം തീര്‍ന്നു. ‘ഏകാന്തതയില്‍ ആള്‍ക്കൂട്ടത്തെയും ആള്‍ക്കൂട്ടങ്ങളില്‍ ഏകാന്തതയെയും’ മിസ്റ്റിക്കുകള്‍ അനുഭവിച്ചു. ആ മാനസിക ഭാവത്തെ പ്രണയം എന്നും അവര്‍ വിളിച്ചു. ഒരിക്കല്‍ ദൈവം റൂമിയെ ഉദ്യാനത്തിലേയ്ക്ക് കൂട്ടി. അവിടമാകെ കൂര്‍ത്ത കല്ലുകള്‍, പൂവുകളെല്ലാം ആരോ മോഷ്ടിച്ചിരിക്കുന്നു. ഉഴുതിട്ട മണ്ണില്‍ നിന്നും വേരുകള്‍ നിലവിളിക്കുന്നു. കവി നിശ്ശബ്ദം കല്ലുകള്‍ പെറുക്കി മാറ്റി, പൂവുകളെ തിരിച്ചു കൊണ്ടു വന്നു, മണ്ണ് നിരപ്പാക്കി വേരുകളെ സാന്ത്വനിപ്പിച്ചു. പൂന്തോട്ടം പഴയ നിലയിലായതിനാല്‍ ദൈവം പുഞ്ചിരി തൂകി. എന്നിട്ട് കവിയെ ഉദ്യാനത്തില്‍ നിന്ന് പുറത്താക്കി.(വെള്ളഴുത്തിൽ നിന്ന് പകർത്തീത്‌ )

പവിഴക്കമ്മലുള്ള പെണ്‍കുട്ടിയും സോഫിയും

സോഫി,
വെർമിയർ എന്ന ഡെച്ച് ചിത്രകാരന്റെ ലോകപ്രസിദ്ധമായ ചിത്രമാണ്.ജനലിലൂടെ ഉള്ള വെളിച്ചത്തിൽ വീടകം...വെളിച്ചത്തിനെന്തു വെളിച്ചം എന്ന് പറയുംപോലെ ഓരോ ചിത്രവും...വീടകം...a girl with pearl earring എന്നാ പേരില്ലുള്ള ചിത്രം...വെർമിയറുടെ പവിഴ കമ്മലുകാരിയെ കുറിച്ച് ഒരു  സിനിമ തന്നെ ഉണ്ട്.പീറ്റർ വെബ്ബർ സംവിധാനം ചെയ്ത സിനിമ.സിനിമേലെ തുടക്കത്തിലെ സീനുകൾ എന്ത് ഭംഗിയാന്നറിയോ..
(ഒരുമിച്ചീരുന്നു കാണാൻ ഒരുപാട് സിനിമകൾ ണ്ട് നമ്മക്ക് )
What was she thinking, sitting there?
Her blue and gold head scarf hanging
Down her back, that pearl earring, those
Bright red lips drawn slightly apart.
-David Wood
"ന്തൊരു തിളക്കാ പെണ്ണിന്റെ കണ്ണിനു / കമ്മലിന്...  


പവിഴക്കമ്മലുള്ള പെണ്‍കുട്ടി സിനിമേടെ കവർ











നിന്റെ കുരുമുളക് പോലെ ള്ള കറുത്ത കമ്മൽ


ശുഭരാത്രി.

2013 നവംബർ 24, ഞായറാഴ്‌ച

നിറയെ നിലാവുള്ള രാത്രി...പകലാക്കിയ ദിനം...



 നിറയെ നിലാവുള്ള രാത്രി...പകലാക്കിയ ദിനം...



Honthon Se Chulo Tum
Meraa Git Amar Kar Do
Ban Jaao Mit Mere
Meri Prit Amar Kar Do
na Umar Ki Simaa Ho
na Janam Kaa Ho Bandhan
Jab Pyaar Kare Koi
To Dekhe Keval Man
na_Ii Rit Chalaakar Tum
Ye Rit Amar Kara Do
Honthon Se Chulo Tum
Jag ne Chhinaa Mujhase
Mujhe Jo Bhi Lagaa Pyaaraa
Sab Jitaa Kiye Mujhase
Main Har Dam Hi Haaraa
Tum Haar Ke Dil Apanaa
Meri Jit Amar Kar Do
Honthon Se Chulo Tum
Aakaash Kaa Suunaapan
Mere Tanahaa Man Men
Paayal Chhanakaati Tum
Aajaao Jivan Men
Saansen Dekar Apani
Sangit Amar Kar Do
Honthon Se Chulo Tum

ഇന്നെന്തു പറ്റി എനിക്ക് നിനക്ക് നമ്മുടെ ആകാശത്തിനു...

സോഫി,
പാതിരാത്രി കഴിഞ്ഞല്ലോ..നിലാ വന്നതേയില്ല..മനസ്സിലും ആകാശത്തും. ജഗജിത് സിംഗിന്റെ ഗസൽ കേൾക്കുന്നു...ഉറക്കം വരുണില്ലല്ലോ..

ഇന്ന് എ .രാമചന്ദ്രന്റെ .ചിത്രങ്ങൾ പരിചയപ്പെടാം...
എന്റെ ഇഷ്ട ചിത്രകാരൻ...

രണ്ടു മാസം മുന്നേ എറണാകുളത്ത്  എ രാമചന്ദ്രന്റെ ചിത്രങ്ങളുടെ പ്രദർശനം ണ്ടാർന്നു..


വാക്കുകളില്ല...ഇന്നൊന്നും കുറിക്കാൻ...

നിറയെ ള്ള നിലാ..മറയരുതേ മേഘങ്ങൾക്കിടയിൽ..


കേൾക്കണേ കേൾക്കണേ...

ശരി.

...



കുളവും ആമ്പലും



 വിവാഹ ഘോഷയാത്ര


നിലാവ് കുളിക്കടവ്

പിറക്കാതെ പോയ പെണ്‍ കുഞ്ഞിനുള്ള താരാട്ട്...


2013 നവംബർ 22, വെള്ളിയാഴ്‌ച

ഒക്ടോവിയോ പാസിന്റെ സൂര്യശില എന്ന കാവ്യവും സോഫിയും

വാൻഗോഗിന്റെ ചിത്രങ്ങളാണ് ഇന്നത്തെ കുറിപ്പിൽ..

ഇന്നലെ ആകാശത്തേക്ക് നോക്കി പരിസരകേന്ദ്രത്തിന്റെ ടെറസ്സിൽ നിന്ന്..
ഞാന്‍ അറിയാണ്ടെ ഉറങ്ങിപ്പോയിരുന്നു
ചിരിയോ കരച്ചിലോ ആരവങ്ങളോ
ഒന്നുമറിയാതെ.
ഓര്‍മ്മകളില്‍ ഞാന്‍ നിലച്ചിരുന്നു.
എന്നോട് ഒരു വാക്കുപോലും
ചോദിക്കാതെ
നെറുകയില്‍ മുകര്‍ന്ന്
എന്നെ വിളിച്ചുണര്‍ത്തിയത് ...
നീയായിരുന്നുവോ ... ?

പുലർച്ചയിൽ ഉണർച്ചയിൽ കുറസോവയുടെ സ്വപ്നത്തിലെ (dreams )മഞ്ഞു ദേശത്തെ പര്യവേശകന് പ്രാണന്റെ ചൂട് തന്ന പോലെ...



ഇന്ന് നിന്നോട് പറയാനുള്ളത് സൂര്യശില യെ കുറിച്ചാണ്...കടമ്മനിട്ടയുടെ വിവർത്തനം...രണ്ടുപേർ  പ്രണയിക്കുമ്പോൾ ലോകം മാറുന്നതെങ്ങനെയെന്ന്  ആവിഷ്കരിക്കുന്ന എക്കാലത്തെയും മികച്ച കവിത.എക്കാലത്തെയും മികച്ച പ്രണയ ലിഖിതം..


കലാതീതനായ ഒരു സൂര്യനുകീഴില്‍ എന്റെ ഉണ്മയുടെ
തെരുവുവീധികളിലൂടെ ഞാന്‍ പോകുന്നു , ഒരു വൃക്ഷത്തെപോലെ
നീ എന്റെ അരികില്‍ നടക്കുന്നു, ഒരു നദിയെപ്പോലെ എന്നോട് സംസാരിക്കുന്നു
ധാന്യകതിരുപോലെ എന്റെ കൈകള്‍ക്കിടയില്‍ വളരുന്നു
അണ്ണാനെപ്പോലെ എന്റെ കൈക്കു...ള്ളില്‍ വിറകൊള്ളുന്നു
ആയിരം കിളികളെപ്പോലെ പറക്കുന്നു, നിന്റെ ചിരിയുടെ
പത എന്നെ പൊതിയുന്നു, നിന്റെ തല
എന്റെ കൈകല്‍ക്കിടയിലൊരു ചെറുതാരമാണ്
നീ പുഞ്ചിരിച്ചുകൊണ്ട് നാരങ്ങ തിന്നുമ്പോള്‍ ഈ ലോകം
വീണ്ടും പച്ചക്കുന്നു





" പ്രണയത്തിന്റെ  വാതിലുകളൊന്നൊന്നായ് തുറന്ന്
പ്രണയത്തിന്റെ കണ്ണുകളൊന്നൊന്നായ് തുറന്ന്
എന്നെ നോക്കൂ.
മഴയുടെ കണ്ണടവെച്ചെന്നെ നോക്കുക,
ഉടുപ്പിന്റെ നീലക്കപ്പുറം

ഉടലിന്റെ  തവിട്ടിനുമപ്പുറം
എന്റെ ആഴം നീ കാണുക .... ! "

--- പി.കെ. പാറക്കടവ് ---

പ്രണയഭാവം ഏററവും ഉയരത്തില്‍ നില്‌ക്കുന്നത്‌ ഇരുവരും നിശബ്ദരായിരിക്കുമ്പോഴാണെന്ന്‌ തോന്നുന്നു. പരസ്‌പരം പ്രണയമുണ്ടെന്നറിയാം. പക്ഷേ പറയുന്നില്ല.ഒരു നീറ്റല്‍ വിടാതെ പടർന്നു കൊണ്ടിരിക്കും....തമ്മിൽ തമ്മിൽ രണ്ടിടങ്ങളിൽ..
 ഇന്ന് പുനർവായിച്ച കവിതയാണ്..വീടും തടവും...നമ്മുടെ വെളുത്ത വീട്...നമ്മുടെ കറുത്ത കുഞ്ഞുങ്ങൾ...(മേഘങ്ങളുടെ കൂട് എന്ന താത്തക്കുട്ടി കവിത പറഞ്ഞത് ഓർക്കുന്നു )..
" നീ സൂര്യകാന്തിയുടെ
വിത്തുകൊണ്ടുവന്നു
ഞാന്‍ പകലിന്‍റെ ഒരില. 
നീ ഒരു കുമ്പിള്‍
നിലാവു കൊണ്ടുവന്നു
ഞാന്‍ ഒരു രാത്രി നിറയെ നൃത്തം.
 
നീ ഒരു പേടമാനിന്‍റെ
കണ്ണീരു കൊണ്ടു വന്നു
ഞാന്‍ കാട്ടുകടന്നലിന്‍റെ തേന്‍.
 
നീ സ്വര്‍ഗത്തിലെ
ഒരു തൂവല്‍ കൊണ്ടുവന്നു
ഞാന്‍ ദൈവത്തിന്‍റെ ഒരു വാക്ക്.

നാമുണ്ടാക്കിയ
വീടു വെളുത്തതായിരുന്നു.
അതില്‍ നിറയെ
കറുത്ത കുഞ്ഞുങ്ങള്‍.
അവരുടെ നിലവിളി
സഹിക്കവയ്യാതായപ്പോള്‍
ഞാന്‍ നെന്മണി തേടി
സൂര്യനിലേക്ക് പറന്നു.

ഇപ്പോള്‍ എന്റെ  ചിറകും പാട്ടും
ഇവിടെ തടവിലാണ്.
ഒരു കാര്‍മേഘത്തിനകത്ത്.

എന്റെ  ഏകാന്തത
ഇടിമുഴക്കത്തിലൂടെ
സംസാരിക്കുന്നു.
മിന്നല്‍പിണരിലൂടെ
ഞാന്‍ നമ്മുടെ വീടു തപ്പുന്നു.

തണുപ്പു വരുമ്പോള്‍
എന്റെ  പാട്ട് മഴയായി വീഴുന്നു,
നമ്മുടെ വെളുത്ത വീടിനുമേല്‍.
നമുക്കിടയിലെ
കറുത്ത ശൂന്യതയ്ക്കുമേല്‍ ... ! "
--- സച്ചിദാനന്ദന്‍ ---( വീടും തടവും )
 
"എന്നിട്ടും ദൈവം
ലോകത്തെ അവസാനിപ്പിക്കാത്തതെന്ത് ?
ഭൂമിയുടെ ഏതെങ്കിലുമൊരു കോണില്‍
പ്രണയിക്കുന്ന രണ്ടുപേര്‍
സംസാരിക്കുന്നത് തീരാന്‍
കാത്ത് നില്‍ക്കുകയാവും.
അവസാനിക്കുമെന്ന് തോന്നുന്നില്ല
ലോകം
ഉടനെയൊന്നും ... !!! "

--- വീരാന്‍കുട്ടി
 



" കവിത ഒരു ജനതയുടെ കിനാവാകുന്നു. തലകീഴായ സ്വപ്നം എന്ന് ക്രിസ്റ്റഫര്‍ കോഡ്വെല്‍ എഴുതി. കൊതിയായി മുന്നോട്ടായുന്ന, ഓര്‍മ്മയായി പിന്നോട്ടു ചായുന്ന, മനസ്സിന്റെ രേഖ. ചരിത്രത്തിന്റെ പൂമ്പൊടികള്‍ വീണുപറ്റിയ ചിറകുകള്‍കൊണ്ട് അതു പലപ്പോഴും ഭാവിയെ പരാഗണനം ചെയ്യുന്നു . സന്യാസികളെ ഭൂമിയിലേയ്ക്കും മണ്ണിന്റെ മക്കളെ ആകാശങ്ങളിലേയ്ക്കും വിരുന്നിനു വിളിക്കുന്നു. ജീവിതത്തിന്റെ കാണാപ്പുറമായി അത് എന്നും നമ്മുടെ കൂടെത്തന്നെ പാര്‍ക്കുകയും ചെയ്യുന്നു " --- എം എന്‍ വിജയന്‍ ---



വാൻഗോഗ് ന്റെ ജീവിതം ഇർവിംഗ് സ്റോണ്‍ എഴുതിയ ജീവിതാസക്തി വായിച്ച് വല്ലാതെ കൊതിപ്പിച്ചിട്ടുണ്ട് എന്നെ...ആ നിറങ്ങൾ...കുറെ മുൻപ് എഴുതിയ ഒരു പൊട്ടക്കവിത എന്റേത്.

(ഇതാണ് കവിതേടെ പേര് ) 



വാന്‍ഗോഖ്‌
ചിഹ്നങ്ങളിലൂടെ മുറിക്കട്ടെ നിന്നെ ഞാന്‍

ചോദ്യചിഹ്നങ്ങളെല്ലാം പിറന്നത്‌
അറുത്ത്കൊടുത്ത ഒറ്റച്ചെവിയില്‍ നിന്നല്ലെ?

ഒറ്റയില്‍ ബാക്കിയായ
സൂര്യകാന്തിപ്പൂവിന്റെ രൂപമാണ്‌
ആശ്ച്‌ര്യചിഹ്നത്തിന്‌!

ചാരനിറതിലേക്ക്‌ കുറുകിമാഞ്ഞ
ഉര്‍സുല
കോമകളില്‍ അടയിരിക്കുന്നു,

ഇരൂമ്പുഖനികളില്‍ നിന്നൂം
ചോളപ്പാടങ്ങളിലേക്ക്‌ പാഞ്ഞ്‌
അര്‍ത്ഥം മുറിഞ്ഞ്‌ അനാഥമായ
വെടിയുണ്ട..
പൂര്‍ണ്ണവിരാമത്തിന്റെ തീര്‍പ്പ്‌.

മഞ്ഞയില്‍ കുളിച്ച്‌
മഞ്ഞിലും വിയര്‍ത്ത്‌
നിന്റെ പ്രണയത്തിന്റെ കയ്യൊപ്പ്‌
എന്റെ വരികള്‍ക്ക്‌ തടയണയും
തായ്‌വഴിയും
തറവാടുമായത്‌
എത്ര അത്ഭുതകരമാണ്‌
.
 



ശരി...
എന്നത്തെയും
സോഫിക്ക് .
isai.






അനുരാഗ ഗാനം പോലെ..അഴകിന്റെ അല പോലെ...


സുറുമയെഴുതിയ മിഴികളെ
പ്രണയ മധുര തേൻ തുളുമ്പും
സൂര്യകാന്തിപ്പൂക്കളെ...
(സുറുമ...)

ജാലക തിരശ്ശീല നീക്കി
ജാലമെറിയുന്നതെന്തിനോ.. (2)
തേൻ പുരട്ടിയ മുള്ളുകൾ നീ 
കരളിലെരിയുവതെന്തിനോ..
(സുറുമ...)

ഒരു കിനാവിൻ ചിറകിലേറി
ഓമലാളെ നീ വരൂ 
നീല മിഴിയിലെ രാഗ ലഹരി
നീ പകർന്നു തരൂ തരൂ
(സുറുമ...)

കണ്ണീരും സ്വപ്നങ്ങളും...കണ്ണീരും സ്വപ്നങ്ങളും..
നിലാ..
ഏതു പാട്ട് പാടും മാനാഞ്ചിറ പരിപാടിയിൽ...കേൾക്കണം നിക്ക്...കേൾക്കണേ കേൾക്കണേ കേൾക്കണേ നമ്മൾക്ക് ജീവിതത്തിന്റെ സിംഫണി..

ബാബുക്കയുടെ സംഗീതത്തിനു ജീവനുണ്ടായിരുന്നു; സര്‍ഗാത്മകതയുടെ നിത്യചൈതന്യമുണ്ടായിരുന്നു. അതേസമയം അതില്‍ ദുഃഖത്തിന്‍റെ ആര്‍ദ്രലാഞ്ജനയുമുണ്ടായിരുന്നു...സംഗീതത്തിന്റെ  പൊന്നിന്‍ചിലമ്പൊലി...

സൂര്യകാന്തീ..സൂര്യകാന്തീ..
സ്വപ്നം കാണുവതാരേ...

എം.എസ് ബാബുരാജിനെക്കുറിച്ചെഴുതുന്ന നോവലിന്റെ ഒരു അദ്ധ്യായം/അജയ് മുത്താന



മാനാഞ്ചിറ മൈതാനം നിറഞ്ഞുകവിഞ്ഞിരുന്നു.
ചാരുകേശിയായിരുന്നു അപ്പോള്‍ നിലാവിന്റെയും ഹൃദയഭാവം. അത് നിഴലിനോടിടകലര്‍ന്ന് ജനസാഗരത്തിനുമേല്‍ ചിതറിയൊഴുകി…
മന്ദ്രമധുരം എന്ന പ്രയോഗം രൂപപ്പെട്ടതില്‍ പിന്നെ അന്വര്‍ത്ഥമായത് ഇന്നാണെന്ന് തോന്നിപ്പോവുന്നു. ചുണ്ടില്‍ വിടര്‍ന്ന ചിരി ജാനകിക്കു  സമ്മാനിച്ച് ദാസ് ആരോഹണങ്ങളിലേക്ക് കയറിപ്പോയി… ഒരു വഞ്ചി ഒരുമിച്ച് ഒരേ താളത്തില്‍ തുഴയുകയായിരുന്നു ദാസും ജാനകിയും…
അയാള്‍ ഒന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. ആരോ പാടുന്നു. ആരൊക്കെയോ കേള്‍ക്കാന്‍ കാതുകൂര്‍പ്പിച്ചുനില്‍ക്കുന്നു. മദ്യം വല്ലാതെ തലയ്ക്കു പിടിച്ചിട്ടുണ്ട്. ബോധം നശിച്ചിരുന്നു. മുഷിഞ്ഞുനാറിയ വസ്ത്രങ്ങള്‍ . താന്‍ ഒരു ഭിക്ഷക്കാരനാണെന്ന് അയാള്‍ക്കു സ്വയം തോന്നി.
ജനസഞ്ചയം അപ്പോള്‍ അറബിക്കടലിനു മീതേ നടക്കുകയായിരുന്നു. അവര്‍ അനായാസം കടലലകള്‍ക്കു മീതേ നടന്നു. മുന്നില്‍ യേശുദാസും ജാനകിയും വഞ്ചിയില്‍ . അറബിക്കടല്‍ അവര്‍ക്കു മുന്നില്‍ ഗലീലി കടലായി. കടലല അവര്‍ക്ക് കളിത്തോഴനായി. കടല്‍ക്കാറ്റ് കളിത്തോഴിയായി…
അഞ്ചു പൈസ… പത്തു പൈസ… നാലണ… അയാള്‍ ഓരോരുത്തരോടും ചോദിച്ചു. ആരും അതു കേട്ടതുകൂടിയില്ല. അവര്‍ അപ്പോള്‍ കടലില്‍ വിതറിയ പൂക്കളായി വഞ്ചിയെ അനുഗമിക്കുകയായിരുന്നു…
അയാള്‍ തൊട്ടുവിളിച്ചു ചോദിച്ചു. കേട്ടുനിന്നവന് ദേഷ്യമായി… തന്നെ സുഖസഞ്ചാരത്തില്‍ നിന്ന് ഇയാള്‍ മടക്കിവിളിച്ചിരിക്കുന്നു.
-ബാബുക്കാന്റെ പാട്ടിനിടയിലാണ് ഓന് ഭിക്ഷ… പോ തെണ്ടീ…
അവന്‍ പിടിച്ചുതള്ളി. അയാള്‍ നിലതെറ്റി താഴേക്കു വീണു. മറ്റാരുടെയോ കാലില്‍ ചെന്നിടിച്ചു. രസംകൊല്ലിയെ കാല്‍കൊണ്ട് കുടഞ്ഞെറിഞ്ഞുകൊണ്ട് അവനും പറഞ്ഞു,
-ബാബുക്കാന്റെ പാട്ടിനിടേല് അവന്റെ അമ്മട ഭിക്ഷ…
ഒരു പഞ്ഞിക്കെട്ടുപോലെ അയാള്‍ മറിഞ്ഞു. കൈയിലുണ്ടായിരുന്ന നാണയത്തുട്ടുകളും തെറിച്ചുപോയിരുന്നു.
ബാബുക്കാന്റെ പാട്ട്…
അയാള്‍ കിടന്നുകൊണ്ട് കാതുകൂര്‍പ്പിച്ചു.
എവിടെയോ കേട്ട വരികള്‍ …
കേള്‍ക്കാന്‍ ഇമ്പമുണ്ട്…
ആരാവും ഈ ബാബുക്ക…
അയാളാണോ പാടുന്നത്?
അതോ അയാള്‍ എഴുതിയോ?
ഇനി കമ്പോസിറ്ററുടെ പേരാവുമോ ബാബുക്ക?
ഒന്നും ബോധത്തില്‍ തെളിയുന്നില്ല.
വേച്ചുവേച്ച് എഴുന്നേറ്റ് അടുത്തുനിന്നവനോടു ചോദിച്ചു,
-ആരാ ഈ ബാബുക്ക?…
-ഹൊ… ചാരായം നാറുന്നു. പോ തെണ്ടീ… നിനക്കൊന്നും പറഞ്ഞിട്ടുള്ളതല്ല ബാബുക്കാന്റെ സംഗീതം…
ട്യൂബ് ലൈറ്റിന്റെ പ്രകാശം സൃഷ്ടിച്ച അരക്ഷിതത്വത്തില്‍ നിന്ന് നിലാവിനെ മറച്ച മരങ്ങളുടെ ഛായ പകര്‍ന്ന ഇരുട്ടിന്റെ സുരക്ഷിതത്വത്തിലൂടെ അയാള്‍ ദൂരേയ്ക്കു നടന്നു.
അപ്പോഴും അയാള്‍ ചിന്തിച്ചത് ബാബുക്ക ആരെന്നായിരുന്നു.
പെട്ടെന്ന് അയാള്‍ ഓര്‍ത്തു. എന്നെയും ചിലര്‍ ബാബുക്കാന്ന് വിളിച്ചിരുന്നില്ലേ…
പക്ഷേ, എന്റെ മനസ്‌സില്‍ സംഗീതമില്ലല്ലോ…
നടന്നു ക്ഷീണിച്ചപ്പോള്‍ അയാള്‍ ഒരു കടത്തിണ്ണയില്‍ ഇരുന്നു. വിജനതയില്‍ ഒറ്റയ്ക്കിരുന്നപ്പോള്‍ ആശ്വാസം. അടുത്തൊരു പഴയ തകരപ്പാത്രം കിടക്കുന്നു. വെറുതെ അതെടുത്തു മടിയില്‍വച്ചു. അറിയാതെ വിരലുകള്‍ അതിനു മീതേ ഓടിനടന്നു. തകരപ്പാട്ടയില്‍ വിരലുകള്‍ അയാളറിയാതെ നൃത്തംചെയ്തു.
തകരത്തില്‍ നിന്ന് വിറയാര്‍ന്ന വിരലുകള്‍ പുറത്തെടുത്തത് യമന്‍ കല്യാണ്‍ ആയിരുന്നു. വഴിപോക്കന്‍ അത്ഭുതത്തോടെയാണ് അടുത്തുവന്നത്. തകരപ്പാട്ടയില്‍ ലയിച്ചിരുന്ന അയാള്‍ വഴിപോക്കന്റെ സാന്നിദ്ധ്യംപോലുമറിഞ്ഞില്ല. വഴിപോക്കന്‍ വിസ്മിതനായി നിന്നു.

അജയ് മുത്താന
തകരത്തില്‍ കൊണ്ടു മുറിഞ്ഞ വിരലുകള്‍ നൃത്തം പകുതിവഴിയില്‍ നിര്‍ത്തുമ്പോള്‍ വഴിപോക്കന്‍ ചോദിച്ചു, -ബാബുക്കാല്ലേ…അയാള്‍
മുഖമുയര്‍ത്തി നോക്കി.
വീണ്ടും ബാബുക്ക…
അയാള്‍ക്ക് ദേഷ്യം വന്നു,
-ഞാന്‍ ബാബുക്കയല്ല. ഒരു ഭിക്ഷക്കാരന്‍ .
-അല്ല. നിങ്ങള് ബാബുക്കാ തന്നെ…
-അല്ലെന്നു പറഞ്ഞില്ലേ…
അയാള്‍ തകരം ദൂരേയ്‌ക്കെറിഞ്ഞ് എഴുന്നേറ്റ് വേച്ചുവേച്ച് മുന്നിലേക്ക് നടന്നു.
വഴിപോക്കന്‍ അതിശയത്തോടെ നോക്കിനിന്നു.
നടക്കുന്നതിനിടയില്‍ അയാള്‍ ആലോചിച്ചു,
ആരാണ് ഞാന്‍…?

അജയ് മുത്താന എഴുതിയ നോവലിൽ നിന്ന്...

തേടുന്നതാരെയീ ശൂന്യതയില്‍.... ഈറന്‍ മിഴികളേ ഈറന്‍ മിഴികളേ..


ബാബുക്ക..എന്റെ ഇഷ്ട ഗാനങ്ങൾ... 
ഒരു കൊച്ചു സ്വപനത്തിന്‍...
താമസമെന്തേ വരുവാന്‍, ഏകാന്തതയുടെ അപാര തീരം, 
വാസന്തപഞ്ചമി നാളില്‍ (ഭാര്‍ഗ്ഗവീനിലയം)
സൂര്യകാന്തീ (കാട്ടുതുളസി)
ഒരു കൊച്ചു സ്വപനത്തിന്‍ (അന്വേഷിച്ചു കണ്ടെത്തിയില്ല)
മാമലകള്‍ക്കപ്പുറത്ത് മരതകപ്പട്ടുടുത്ത് (നിണമണിഞ്ഞ കാല്പാടുകള്‍)
തളിരിട്ട കിനാക്കള്‍ തന്‍ താമരമാല വാങ്ങാന്‍ (മൂടുപടം)
ചന്ദനപ്പല്ലക്കില്‍ വീടുകാണാന്‍ വന്ന ഗന്ധര്‍വ്വരാജകുമാരാ (പാലാട്ടുകോമന്‍)
കദളിവാഴക്കൈയിലിരുന്ന് കാക്കയൊന്ന് (ഉമ്മ)
സുറുമയെഴുതിയ മിഴികളെ പ്രണയമധുരത്തേന്‍ തുളുമ്പും (ഖദീജ)
താമസമെന്തേ വരുവാന്‍ .., വാസന്തപഞ്ചമി നാളില്‍ (ഭാര്‍ഗ്ഗവീ നിലയം)
അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ .., പ്രാണസഖീ, ഒരു പുഷ്പം (പരീക്ഷ)
അഞ്ജനക്കണ്ണെഴുതി.., കന്നിനിലാവത്ത് (തച്ചോളി ഒതേനന്‍)
ഇന്നലെ മയങ്ങുമ്പോള്‍ .., (അന്വേഷിച്ചു കണ്ടെത്തിയില്ല)
ചന്ദ്രബിംബം നെഞ്ചിലേറ്റും (പുള്ളിമാന്‍)
തളിരിട്ട കിനാക്കള്‍ (മൂടുപടം)
ഒരു കൊച്ചുസ്വപ്നത്തിന്‍ (തറവാട്ടമ്മ)  
അകലെ അകലെ നീലാകാശം (മിടുമിടുക്കി)
അനുരാഗനാടകത്തിന്‍ (നിണമണിഞ്ഞ കാല്പ്പാടുകള്‍)
അനുരാഗഗാനം പോലെ, എഴുതിയതാരാണ് സുജാത (ഉദ്യോഗസ്ഥ)
ഇരുകണ്ണീര്‍ത്തുള്ളികള്‍, ഈറനുടുത്തും കൊണ്ടംബരം ചുറ്റുന്ന (ഇരുട്ടിന്റെ ആത്മാവ്)
കണ്ണീരും സ്വപ്നങ്ങളും (മനസ്വിനി)
കണ്ണ് തുറക്കാത്ത (അഗ്‌നിപുത്രി)

ഇന്നലെ മയങ്ങുമ്പോള്‍ ..



2013 നവംബർ 20, ബുധനാഴ്‌ച

സോഫിയും എന്റെ കവിത വായനയും


സോഫി..മുരളി നാഗപ്പുഴ എന്റെ ഇഷ്ട ചിത്രകാരനാണ്.ചിത്രകലയിൽ മലയാളിയുടെ പച്ചകൾ ആഴത്തിൽ വരച്ച ചിത്രകാരൻ...മ്മടെ ശംഖുപുഷ്പം

നിലാ,
കവിതഎഴുത്ത് എനിക്ക് പറഞ്ഞ പണിയല്ല എന്ന് തിരിച്ചറിഞ്ഞിട്ടു കുറെ കാലായി..സജീവായിട്ട് പുതിയ കവിതയെ വായിക്കാൻ ശ്രമിക്കുണുണ്ട്..ലതീഷ് മോഹൻ,ഡോണ മയൂര,ശൈലൻ.കുഴൂർ വിത്സണ്‍, ബിജോയ്‌ ചന്ദ്രൻ,...അങ്ങനെ അങ്ങനെ...പുതു കവിതയെ കുറിച്ചുള്ള എന്റെ ചില നിരീക്ഷണങ്ങൾ എഴുതാനുള്ള ശ്രമം ആണിത്..പതുക്കെ രൂപപ്പെട്ടോളും  എഴുത്ത്..ഇന്ന് ചില കവിതകള എടുത്തു വെക്കുന്നു..നാളെ മുതൽ കുറിപ്പ് വിപുലപ്പെടുത്താം...സോഫി വായിച്ചു നോക്കൂ...


എല്ലാം കേട്ടെഴുത്തുകള്‍.
മനുഷ്യരെ,ജന്തുക്കളെ,യന്ത്രങ്ങളെ,നേരങ്ങളെ,മൌനങ്ങളെ കേട്ടെഴുതിയവ.
-പി.എന്‍.ഗോപീകൃഷ്ണന്‍(മടിയരുടെ മാനിഫെസ്റ്റോ)


പി എൻ  ഗോപീകൃഷ്ണന്റെ കവിതകളാണ് പുതുകവിതേടെ ആമുഖക്കവിതയായി ഞാൻ എടുത്തു വെക്കുന്നത്..പുതു കവിത പലമയുടെതാണ്.ഭാരത്തിന്റെയും ഭാരമില്ലായ്മയുടെയും കവിതകൾ..പല വർണങ്ങൾ..പല പല ശബ്ദങ്ങൾ..പലേ ജീവിതപ്പെയ്ത്തുകൾ...

 പെണ്മയുടെ..പ്രക്രിതീടെ.ഉർവരമായ സൂക്ഷ്മമായ ജൈവമായ എഴുത്തുകൾ...
ഒറ്റമൈന...സങ്കടനേരം..സായാഹ്നം.


ഒഴുകിയൊഴുകി മടുത്തിട്ടാവണം
ഒരു പുഴ
കുണ്ടും കുഴിയുമായി കെട്ടിക്കിടക്കുന്നത് നിവര്‍ന്നു നിന്ന് മടുത്തിട്ടാവണം
കുന്നുകള്‍
ലോറികളില്‍ കയറി പോവുന്നത്...
ആകാശത്തെ താങ്ങിത്താങ്ങി നടു വേദനിച്ചിട്ടാവണം
മരങ്ങള്‍
അറക്കമില്ലിലേക്ക് പോയത്...
കാറ്റേ,
നിനക്കുമാത്രം ഒരു മടുപ്പുമില്ലാത്തതെന്ത്?
നിന്നെക്കുറിച്ച് നിനക്കൊരു വിചാരമുണ്ടായാല്‍ നന്ന്.
ഇപ്പോള്‍
ഈ കുപ്പിവെള്ളത്തിന്റെ വിലപോലുമില്ല നിനക്ക്.
പ്രായവും പക്വതയുമൊക്കെയായ സ്ഥിതിക്ക്
ഏതെങ്കിലും കുപ്പിയില്‍
കയറിയിരുന്നുകൂടേ നിനക്ക്...
- See more at: http://www.harithakam.com/post-view.php?id=418#sthash.IDgXoaug.dpuf

കരയുന്നതിനു പകരം ആണുങ്ങള്‍ അട്ടഹസിക്കുന്നു - പി.എന്‍.ഗോപീകൃഷ്ണന്‍

കരയുന്നതിനു പകരം ആണുങ്ങള്‍ അട്ടഹസിക്കുന്നു.
കാരണം
തൊണ്ടയ്ക്കുള്ളിലെ മുഴയാണ് ഹൃദയം എന്ന്
അവരില്‍ ഭൂരിഭാഗവും അടച്ചു വിശ്വസിക്കുന്നു.

അട്ടഹസിക്കാതെന്തു ചെയ്യും?
മുളകുചെടി നടുന്നതറിയാതെ കൃഷിയെക്കുറിച്ചു പറയണം
തീ അടുക്കളയില്‍ ചെയ്യുന്നതറിയാതെ
ഭക്ഷ്യ സുരക്ഷയെക്കുറിച്ച് പ്രസംഗിക്കണം
പ്രസവം എന്തെന്നറിയാതെ
ഭാവിയെക്കുറിച്ച് ഉത്കണ്ഠപ്പെടണം
വസ്ത്രങ്ങള്‍ വെളുക്കുന്നതെങ്ങനെ എന്നറിയാതെ
ലോകം മുഷിച്ചു കൊണ്ടിരിക്കണം
എന്നും സന്തോഷമഭിനയിക്കുന്ന നടനായി
കസേരകളില്‍ ഇരിക്കണം

വെറുതെയല്ല
ആണുങ്ങള്‍ നിര്‍മ്മിക്കുന്നതെന്തും
തീവണ്ടിയെപ്പോലിരിക്കുന്നത്.
ഉള്ളില്‍ ലക്ഷ്യമെത്താന്‍ വെമ്പുന്ന ഒരാളെയും
മുന്നില്‍ മരിക്കാന്‍ വെമ്പുന്ന ഒരാളെയും
ഒപ്പം ആവിഷ്കരിക്കുന്ന;
നേര്‍വരയിലൂടെ മാത്രം സഞ്ചരിക്കുന്ന;
തുടക്കം മുതല്‍ ഒടുക്കം വരെ അട്ടഹസിക്കുന്ന;
ഒരു വാഹനത്തെപ്പോലെ.

താമരപ്പാടം എന്ന സ്ഥലമുണ്ട് പാലക്കാട്..താമര പ്പോയ്കളുടെ ദേശം..പോണം ട്ടോ ഒരിക്കൽ

ഒഴുകിയൊഴുകി മടുത്തിട്ടാവണം
ഒരു പുഴ
കുണ്ടും കുഴിയുമായി കെട്ടിക്കിടക്കുന്നത് നിവര്‍ന്നു നിന്ന് മടുത്തിട്ടാവണം
കുന്നുകള്‍
ലോറികളില്‍ കയറി പോവുന്നത്...
ആകാശത്തെ താങ്ങിത്താങ്ങി നടു വേദനിച്ചിട്ടാവണം
മരങ്ങള്‍
അറക്കമില്ലിലേക്ക് പോയത്...
കാറ്റേ,
നിനക്കുമാത്രം ഒരു മടുപ്പുമില്ലാത്തതെന്ത്?
നിന്നെക്കുറിച്ച് നിനക്കൊരു വിചാരമുണ്ടായാല്‍ നന്ന്.
ഇപ്പോള്‍
ഈ കുപ്പിവെള്ളത്തിന്റെ വിലപോലുമില്ല നിനക്ക്.
പ്രായവും പക്വതയുമൊക്കെയായ സ്ഥിതിക്ക്
ഏതെങ്കിലും കുപ്പിയില്‍
കയറിയിരുന്നുകൂടേ നിനക്ക്...
- See more at: http://www.harithakam.com/post-view.php?id=418#sthash.XgKOFnLY.dpuf

രാജ്യം

പത്ത്മുപ്പത്
സംസ്ഥാനങ്ങളുള്ള
ഒരു രാജ്യമായിരുന്നു
എന്റെ സ്കൂള്‍

ഓരോന്നിലും
ഓരോഭാഷ
ഭാവവും

ഞങ്ങളുടെ ടാപ്പ്
ഞങ്ങളുടെ ടീച്ചര്‍
ഞങ്ങളുടെ ഡെസ്റ്റര്‍
ഞങ്ങളുടെ നാടകം

എട്ട് ബിയിലെ സിന്ധു
ഒമ്പത് എയിലെ പ്രവീണ്‍
മാഷുമാര്‍ പലപ്പോഴും
റിപ്പോര്‍ട്ടര്‍മാരായി
ടീച്ചര്‍മാര്‍ താരതമ്യപഠനം
നടത്തുന്ന നിരൂപകരും

എങ്കിലോ
ഫുട്ബോള്‍ മത്സരങ്ങളിലും
യുവജനോത്സവങ്ങളിലും
ഞങ്ങളുടെ രാജ്യം വരണമേയെന്ന്‌
ഒരു രാജ്യത്തെ പ്രജകള്‍
ഒരുമിച്ച് പ്രാര്‍‌ത്ഥിച്ചു

കുറ്റവാളികള്‍
അസംബ്ലിഗ്രൌണ്ടില്‍
വെയിലത്ത്
മുട്ടുകുത്തി

ഒരുദിവസം
ഒറ്റ കൂട്ടമണിയോടെ
ഒരു സാമ്രാജ്യം
അപ്രത്യക്ഷമായി.


പാടുവാന്‍ - എസ്. ജോസഫ്

“നിലാവു കണ്ട്
കള്ളനൊട്ടിടെ നിന്നു,
പാടുവാന്‍ “(ഹൈക്കു)

അങ്ങനെയിരിക്കെ കള്ളന്‍
ലോകം മുഴുവന്‍ കൊള്ളയടിച്ചെത്തിയ പണക്കാരന്‍
കൂര്‍ക്കം വലികളാല്‍ പണിതുയര്‍ത്തുന്ന മാളികയിലേയ്ക്കു കയറി.

അപ്പോള്‍ അലഞ്ഞു നടന്ന ഒരു പട്ടി കള്ളന്റെ വീട്ടില്‍ ചെന്നു കട്ടു തിന്നു

പട്ടി പോയ തക്കം നോക്കി,കാത്തു കെട്ടിയിരുന്ന ഒരുത്തന്‍
പട്ടി താമസിച്ചിരുന്ന വീട്ടിലെ പെണ്‍കുട്ടിയെ മോഹിപ്പിച്ച് കൊണ്ടു പോയി

അവനെ അന്വേഷിച്ചു പോയ അവന്റെ ഭാര്യ
മടങ്ങുന്ന വഴിയില്‍ പട്ടിയും കൂടെ കൂടുന്നു

ഒരു ദിവസം കള്ളന്‍ അവളുടെ വീട്ടിലുമെത്തി
ഒറ്റപ്പെട്ടു പോയ അവള്‍ അറ്റക്കൈയ്ക്ക് ഒരു കള്ളനെ വരെ പ്രതീക്ഷിച്ചിരുന്നു
അവള്‍ അവന്റെ മേലെ നിലാവു വിരിച്ചിട്ടു.

പട്ടി അവരെ ചുറ്റിപ്പറ്റി നിന്നു.

ഒഴുകിയൊഴുകി മടുത്തിട്ടാവണം
ഒരു പുഴ
കുണ്ടും കുഴിയുമായി കെട്ടിക്കിടക്കുന്നത് നിവര്‍ന്നു നിന്ന് മടുത്തിട്ടാവണം
കുന്നുകള്‍
ലോറികളില്‍ കയറി പോവുന്നത്...
ആകാശത്തെ താങ്ങിത്താങ്ങി നടു വേദനിച്ചിട്ടാവണം
മരങ്ങള്‍
അറക്കമില്ലിലേക്ക് പോയത്...
കാറ്റേ,
നിനക്കുമാത്രം ഒരു മടുപ്പുമില്ലാത്തതെന്ത്?
നിന്നെക്കുറിച്ച് നിനക്കൊരു വിചാരമുണ്ടായാല്‍ നന്ന്.
ഇപ്പോള്‍
ഈ കുപ്പിവെള്ളത്തിന്റെ വിലപോലുമില്ല നിനക്ക്.
പ്രായവും പക്വതയുമൊക്കെയായ സ്ഥിതിക്ക്
ഏതെങ്കിലും കുപ്പിയില്‍
കയറിയിരുന്നുകൂടേ നിനക്ക്...
- See more at: http://www.harithakam.com/post-view.php?id=418#sthash.IDgXoaug.dpuf

അക്ഷരത്തെറ്റുള്ള തെറികള്‍ - കുഴൂര്‍

ആരാണ് എഴുതുന്നതെന്നറിഞ്ഞു കൂടാ, എപ്പോഴാണ് എഴുതുന്നതെന്നറിഞ്ഞുകൂടാ
സിനിമാപോസ്റ്ററുകള്‍ സമയാസമയം മാറുന്നതുപോലെ
മൂത്രപ്പുരയുടെ ചുമരുകളില്‍ അക്ഷരത്തെറ്റുള്ള തെറികള്‍ വന്നു.

പായലും കരിക്കട്ടയും ചെങ്കല്ലും ചേര്‍ന്നെഴുതിയത്
ചിലപ്പോള്‍ ഇങ്ങനെയെല്ലാമായിരുന്നു

ഇവിടെ കാറ്റിനു സുഗന്ധം. രാജീവ്+സിന്ധു.
ച്ചോട്ടപ്പന്‍ ബാലന്‍ ഒരു.....കൊക്കിദേവകിയുടെ.........
ഹൃദയത്തിന്റെ നടുവിലൂടെ ഒരു അമ്പ് കടന്നുപോകുന്ന ചിത്രം
രാജന്‍ മാഷും ഭാനുടീച്ചറും തമ്മില്‍ പ്രേമത്തിലാണളിയാ തുടങ്ങിയ പാട്ടുകള്‍

കിട്ടിയ തല്ലുകള്‍ക്കും ഇമ്പോസിഷനുകള്‍ക്കും
പകരം വീട്ടലായി ചുമരുകള്‍ നിറഞ്ഞു.
തീട്ടത്തിന്റെയും മൂത്രത്തിന്റെയും ഗന്ധങ്ങള്‍ക്കിടയിലും
പ്രണയം പായലുകള്‍ക്കിടയില്‍ പൂത്തു.

പെണ്‍കുട്ടികളുടെ മൂത്രപ്പുര ക്ഷേത്രം പോലെ നിലകൊണ്ടു.

വേഴാമ്പലിനെ കണ്ടിട്ടില്ലെ നീ...എട്ടാം ക്ലാസ്സിൽ ന്നാണ് ആദ്യായിട്ട് ഞാൻ ചങ്ങാതിയെ കാണുന്നത്..

ജീവന്റെ ബട്ടണ്‍ -ദിവാകരന്‍ വിഷ്ണുമംഗലം

ഏതൊരജ്ഞാത
ദൂരത്തു നിന്നും
ആരമര്‍ത്തുന്നൂ
ജീവന്റെ ബട്ടണ്‍?

വേരറുക്കുന്നൊ-
രാ വിരല്‍ത്തുമ്പില്‍
നീറി നില്‍പ്പാണു
ഭൂമിയില്‍ ജന്മം
ഒരിക്കലും കാലഹരണപ്പെടുകയില്ല ഒന്നും ആവിഷ്കരിക്കാൻ കഴിയാത്തവളുടെ/ കഴിയാത്തവന്റെ  ദുഃഖം..

നിശ്ചലജീവിതം രണ്ട്- പി പി രാമചന്ദ്രന്‍

വെയില്‍, കാറ്റ്, മരങ്ങള്‍, നിഴലുകള്‍.
വെളിയിലാരോ വരച്ചപോലങ്ങനെ

അയയില്‍ വന്നിരിക്കുന്ന കിളിയുടെ
വയറുനോക്കി അനങ്ങാതെയിങ്ങനെ


വിദൂരം - എം.ബി.മനോജ്


നമുക്ക് വിത്തിടാന്‍ കിളികളുടെ പത്തായം
തണുപ്പത്ത് നീ തട്ടിപ്പറിച്ച പൊതപ്പ്
മരങ്ങള്‍ക്ക് പോള

തന്ന ഉമ്മ ഞാന്‍ മക്കള്‍ക്ക് കൊടുത്തു
പ്രാവുകളിലൊന്ന് ചത്തു
പഴയ സിനിമാക്കൊട്ടകയില്‍ അതേ സിലിമകള്‍
വയസ്സന്‍ മാനേജര് നമ്മെ തെരയുന്നുണ്ടാവണം
നമ്മടെ അടിന്റെ രോമങ്ങള്‍ നരച്ചു തുടങ്ങി
നിന്റെ മങ്കളോം മനോരമേം അയക്കാരി എടുത്തു
നോക്കിക്കേ
നമ്മടെ വെലിയ കൊടേം ചൂടി
കുട്ടികള്‍ ഇടിമിന്നല്‍ നോക്കിനിക്കുന്നത്
എന്റെ നോട്ടക്കുറവല്ല
നമ്മടെ ഫോട്ടോ എറിച്ചിലടിച്ച് നനഞ്ഞു

നീയെന്താണൊന്നും മിണ്ടാത്തത്
ഞാനെടക്ക് കേറിഓരോന്ന് പറഞ്ഞകൊണ്ടാണോ
പിഴുതുമാറാത്ത ഓളമായി
തണലു പാകാത്ത കാലുമായി
ഇങ്ങനെ നടക്കുന്നതുകൊണ്ടാണോ


ഓലേഞ്ഞാലി നിന്നെയെനിക്കെന്തിഷ്ടമാണെന്നോ...ആലോലം നിന് കവിളിൽ ഞാനൊന്ന് തൊട്ടോട്ടെ...

Pratheesh M.P
തുന്നല്‍ക്കാരി
തുന്നിയതൊന്നും
എടുത്തണിയുന്നില്ല

തൂപ്പുകാരി
തൂത്തിടത്തൊന്നും
ഇരിക്കുന്നില്ല
വെപ്പുകാരിയുമാണ്
വെച്ചതൊന്നും രുചിക്കില്ല

സൂചിയില്‍
ചൂലില്‍
അടുപ്പില്‍
വന്നുനിന്നു സംസാരിക്കുക
ഒഴുക്കിനെക്കുറിച്ചാവും

ഉടുപ്പിട്ട്
വൃത്തിയായി
ഉണ്ട്
അവിടൊക്കെത്തന്നെ
കെട്ടിക്കിടന്നു ചീയും നമ്മള്‍<
- See more at: http://www.harithakam.com/post-view.php?id=858#sthash.0MtBGTGh.dpuf

വായു  

വിഷ്ണു പ്രസാദ്

ഒഴുകിയൊഴുകി മടുത്തിട്ടാവണം
ഒരു പുഴ
കുണ്ടും കുഴിയുമായി കെട്ടിക്കിടക്കുന്നത്

നിവര്‍ന്നു നിന്ന് മടുത്തിട്ടാവണം
കുന്നുകള്‍
ലോറികളില്‍ കയറി പോവുന്നത്...

ആകാശത്തെ താങ്ങിത്താങ്ങി നടു വേദനിച്ചിട്ടാവണം
മരങ്ങള്‍
ഒഴുകിയൊഴുകി മടുത്തിട്ടാവണം
ഒരു പുഴ
കുണ്ടും കുഴിയുമായി കെട്ടിക്കിടക്കുന്നത് നിവര്‍ന്നു നിന്ന് മടുത്തിട്ടാവണം
കുന്നുകള്‍
ലോറികളില്‍ കയറി പോവുന്നത്...
ആകാശത്തെ താങ്ങിത്താങ്ങി നടു വേദനിച്ചിട്ടാവണം
മരങ്ങള്‍
അറക്കമില്ലിലേക്ക് പോയത്...
കാറ്റേ,
നിനക്കുമാത്രം ഒരു മടുപ്പുമില്ലാത്തതെന്ത്?
നിന്നെക്കുറിച്ച് നിനക്കൊരു വിചാരമുണ്ടായാല്‍ നന്ന്.
ഇപ്പോള്‍
ഈ കുപ്പിവെള്ളത്തിന്റെ വിലപോലുമില്ല നിനക്ക്.
പ്രായവും പക്വതയുമൊക്കെയായ സ്ഥിതിക്ക്
ഏതെങ്കിലും കുപ്പിയില്‍
കയറിയിരുന്നുകൂടേ നിനക്ക്...
- See more at: http://www.harithakam.com/post-view.php?id=418#sthash.XgKOFnLY.dpuf

നിന്നെ പോലൊരു പെങ്കുട്ടി...

കാണാതായ പശു

അഭിരാമി

സുബഹി നിസ്കരിച്ച്
തീറ്റികൊടുക്കാന്‍
തൊഴുത്തില്‍ ചെന്നപ്പോള്‍
കെട്ടിയ കുറ്റിയില്‍ കയറുമാത്രം.

"ന്റെ റബ്ബേ"
നെഞ്ചത്തു കൈവെച്ചു ചെക്കുമ്മത്താത്ത.

പുല്ലൂട്ടിയിലെ ബാക്കിയായ വൈക്കോലും
ഉറക്കം തെളിയാത്ത പൂച്ചയും
അമ്പരന്നിരുന്നു.

കണ്ണുനിറഞ്ഞ തൊടിയിലെ പുല്ലുകള്‍
കണ്ടില്ലെന്നു പറഞ്ഞു.

അപ്പുറത്തെ മേനോനും
ഇപ്പുറത്തെ നായരും
വിവരശേഖരണം നടത്തി
നിഗമനത്തിലെത്തി.

പശുവപ്പോള്‍
ഇന്നലെ തീറ്റിയ
കുന്നിന്റെ പള്ളയ്ക്ക്
പാല്‍ ചുരത്തുകയായിരുന്നു.


ഡയറി എഴുതാത്ത എനിക്ക് നല്ല ദിനസരികുറിപ്പ് പുസ്തകാണ് സോഫി ഇപ്പൊ...എന്റെ ചരട് മുറിഞ്ഞ പട്ടത്തിനു ഒരു ആകാശം..എന്റെ ആകാശം...നിലാ..

ചരട് മുറിഞ്ഞൊരു പട്ടം പോലെ...
എന്റെ ചുമര്..നമ്മൾ..നിലാവ്

പുലരി നടത്തവും പൊട്ടിച്ചെടുത്ത ഒരു റോസാപ്പൂവും

.....

പുലരി നടത്തത്തെ കുറിച്ച് പണ്ടൊരു കവിത എഴുതീർന്നു...ഓർത്തെടുത്തു  കുറിക്കുന്നു


എത്തേണ്ടിടത്ത് എത്താതിരിക്കാൻ
എത്രത്തോളം മെല്ലെ നടക്കണം ?

'ഒരു ശലഭത്തിന്റെ കൂട്ട് തരിക'
പുലര്‍ച്ചെയിലേക്കുള്ള നടത്തത്തില്‍
അരികു പറ്റിപ്പടര്‍ന്ന
ശംഖുപുഷ്പത്തീന്നു
ഇങ്ങനെ ഒരു വരി കണ്ടു കിട്ടുമ്പോലെ..

പകുത്തെടുക്കയാരുന്നു
ഒരുമിച്ച് പങ്കിട്ട കേള്‍വി
കാഴ്ച്ച
ബാക്കിവഴികള്‍

നമ്മളൊന്നായിത്തീരുന്ന രാജ്യം
ഈ പുഴക്കപ്പുറമാണ്‌
തോണിയോ തോണിക്കാരിയോ/തോണിക്കാരനോ ഇല്ല

നീന്തല്‍ ചിറകു
കടയുകയാണ്

എത്തിച്ചേരുന്നതിന്
തൊട്ടുമുന്‍പുള്ള
ആയാസ രഹിതമായ
കെട്ടിപ്പിടുത്തത്തിലാണ്  നാം 
ഈ നിമിഷം

പേര് വേണ്ടാത്ത
ഒരു കവിതയെ
അപ്പുറം കടത്തി
പുഴ നമുക്ക് കുറുകെ ഒരു കടലിനെ കോറുന്നു

ആഴത്തിന്റെ  കല്ലുകള്‍ തൊട്ട്‌ തൊട്ട്‌
മറന്നു മറന്നു പോകുന്നു
നമ്മള്‍
ഒന്നായിത്തീരുന്ന രാജ്യം


എന്നും പുലർച്ചെ  ഓരോരോ ദേശത്തെത്തണം നമുക്ക്..അറിയാത്ത ദേശത്ത് ..എന്നിട്ട് നീളത്തിൽ നടക്കണം...അന്നത്തെ പോലെ ചായ കുടിച്ചു വേലിയോട് ചേർന്ന് വളരണ ഏതേലും റോസാപ്പൂ പറിച്ചു ...തിരിച്ചു നടക്കണം..ഓരോ ദിവസോ ഓരോ വഴി...നിരന്തരം പുതുക്കപെടുന്ന നമ്മൾ...


വെയില്‍ചീള്...

നിരക്ഷരന്‍


 
കടലാസ് പൂവ്...

ഷദാബ് വൈദി

എനിക്കൊരു മനുഷ്യനെ അറിയാം,
ഏതു പഴയ ശിലാലിഖിതവും അയാള്‍ വായിച്ചെടുക്കും;
ഏതു മൃതഭാഷയുടെയും ഏതു ജീവല്ഭാഷയുടെയും
വ്യ്യാകരണമയാള്‍ക്കറിയാം;
അയാള്‍ക്കറിയില്ല പക്ഷേ,
താന്‍ സ്നേഹിക്കുന്നുവെന്നയാള്‍ കരുതുന്ന സ്ത്രീയുടെ
കണ്ണുകളിലെഴുതിയതു വായിക്കാന്‍.


1937ല്‍ ഷിറാസില്‍ ജനിച്ച ഇറാനിയന്‍ കവയിത്രി. ഇപ്പോള്‍ ലണ്ടനില്‍ ബി ബി സി പ്രൊഡ്യൂസര്‍. 


 

മഴയുടെ ആയുസ്സ്


നീലാമ്പൽ മഴക്കാലം
ഒരു മഴയുടെ ആയുസ്സിനെ പറ്റി
എന്ത് പറയുന്നു നീ

ആയിരമായിരം പ്രണയികളുടെ
ആത്മഹത്യാകുരുക്കുകൾ
അഴിച്ചുവിടുകയാണ്
ആകാശത്ത്

പലമയിൽ
ചിതറി ചിതറി
പെരുമയിൽ
കുതിർന്നു കുതിർന്നു

ഓളങ്ങളുടെ
ഈടുവെപ്പുകളിൽ അറിയാതെ കലങ്ങി

പിന്നെ,
സ്പന്ദനങ്ങൾ നിലച്ചൊരാകാശം
അറിയാതെ പകർത്തി.

എത്ര പരസ്പരം
ചാലുകീറിയിട്ടും
ജലഞരമ്പിൻ വഴി
മാറ്റി മാറ്റി വെട്ടിയിട്ടും
കെട്ടി നില്ക്കുന്നല്ലോ
നമ്മിൽ തമ്മിൽ
രണ്ടിടങ്ങളിൽ
മരിക്കാതെ അത്

ഒരു മഴയുടെ ആയുസ്സിനെ പറ്റി  എന്ത് പറയുന്നു നീ...?



നിലാ....
പ്ലസ്‌ ടു കാലത്ത് എഴുതീതാ..ഓർമേന്നു ഓർത്തെഴുതീതാ..ഇപ്പൊ.


വിജയലക്ഷ്മീടെ മഴക്കവിത..വിജയലക്ഷ്മി എന്റെ ഇഷ്ടകവിയാണ്‌ വിജയലക്ഷ്മി..തച്ചന്റെ മകൾ,മൃഗശിക്ഷകന്‍,മഴതന്‍ മറ്റേതോ മുഖം,അന്ത്യപ്രലോഭനം...

കൂട്ടുകാരാ ഞെരിയുന്ന കൈവിരല്‍ കോര്‍ത്തുഞാന്‍
നിന്റെ തേരുകള്‍ കാക്കിലും
ഓര്‍ത്തുവെയ്ക്കിലൊരിയ്ക്കലുമാക്കടം

തീയെരിഞ്ഞ തിരശ്ശീലഞാന്നൊരപോയകാല
ജലച്ഛയ ശേഖരം നീ വരുമ്പോള്‍ തുറക്കുകയാണ് ഞാന്‍
ജാലകങ്ങളില്‍ വര്‍ഷാന്തരങ്ങളില്‍
നീ വരാന്‍ കാത്തിരിയ്ക്കുകയാണ് ഞാന്‍







                                      

ശരി

വെയിൽ





2013 നവംബർ 19, ചൊവ്വാഴ്ച

"നിര്‍ത്താതെ പെയ്യുന്നു, മഴയല്ല . മുറ്റത്തൊരിലഞ്ഞി ..."



സോഫീടെ ലോകം അഥവാ വിവേകത്തിന്റെ ദുനിയാവുകൾ
 നോർവീജിയൻ എഴുത്താളൻ ജെസ്റ്റിൻ ഗാർഡർ ടെ സോഫിയുടെ ലോകം എന്ന പുസ്തകം തത്വശാസ്ത്രത്തിന്റെ ചരിത്രത്തെ ഏറ്റവും ലളിതായി വിവരിക്കുന്ന നോവൽ  ആണ്.പുസ്തകം വായിക്കുന്ന കാലത്ത് തന്നെയാണ് ഞാൻ സോഫിയെ പരിചയപ്പെടുന്നത്...

സോഫി എന്നാൽ wisdom വിവേകം എന്നാണു അർത്ഥം.

മുണ്ടൂർ ഗ്രാമത്തിലൂടെയുള്ള പുലരി നടത്തം..നമ്മൾ കണ്ട ഇരട്ട മൈനകൾ..(രണ്ടു മൈനകളെ ഒരുമിച്ചു കണ്ടതിലുള്ള നമ്മടെ സന്തോഷം..)

ദൂരെ നമ്മൾ കണ്ട മല..ഉടരുയിരാകെ നമ്മളെ അവിടേക്ക് ക്ഷണിച്ച പാലക്കാടൻ കാറ്റ്..മലമുകളിലെക്കുള്ള നേർത്ത വഴി..



ഒഴുക്കുള്ള പേരിനെ കുറിച്ചുള്ള നമ്മുടെ വിചാരങ്ങൾ....
നിലാവ്...കരിനൊച്ചി..എല...മൈന..മഴ....


കള്ളിപ്പാലക്ക് ആ പേര് എങ്ങനെ കിട്ടി ആവോ? വടക്കേ സ്റ്റാന്റിലെ പെരുമഴ തൊട്ടു മുൻപ് പൊഴിഞ്ഞു വീണ ഒറ്റപ്പൂവ്

''മഴ പെണ്ണിനു മാത്രം പറ്റുന്ന പേര്
പുറത്തിറങ്ങാന്‍ വിടാത്ത പേര്
താണിടം പറ്റിക്കിടക്കുന്ന പേര്'' 



എന്ന കൽപ്പറ്റ യുടെ കവിത ഓർത്തെടുക്കുന്നു. 

സോഫിക്കുള്ള കുറിപ്പുകളാണിത്..ഇനിയുള്ളവ...

ഭ്രാന്ത് പിടിച്ചപോലെ പൂത്ത ഏഴിലംപാല പാല പോലെ..ആവണം നമ്മൾക്ക് നമ്മൾ