![]() |
| ..... |
എത്തേണ്ടിടത്ത് എത്താതിരിക്കാൻ
എത്രത്തോളം മെല്ലെ നടക്കണം ?
'ഒരു ശലഭത്തിന്റെ കൂട്ട് തരിക'
പുലര്‍ച്ചെയിലേക്കുള്ള നടത്തത്തില്‍
അരികു പറ്റിപ്പടര്‍ന്ന
ശംഖുപുഷ്പത്തീന്നു
ഇങ്ങനെ ഒരു വരി കണ്ടു കിട്ടുമ്പോലെ..
പകുത്തെടുക്കയാരുന്നു
ഒരുമിച്ച് പങ്കിട്ട കേള്‍വി
കാഴ്ച്ച
ബാക്കിവഴികള്‍
നമ്മളൊന്നായിത്തീരുന്ന രാജ്യം
ഈ പുഴക്കപ്പുറമാണ്
തോണിയോ തോണിക്കാരിയോ/തോണിക്കാരനോ ഇല്ല
നീന്തല്‍ ചിറകു
കടയുകയാണ്
എത്തിച്ചേരുന്നതിന്
തൊട്ടുമുന്‍പുള്ള
ആയാസ രഹിതമായ
കെട്ടിപ്പിടുത്തത്തിലാണ് നാം
ഈ നിമിഷം
പേര് വേണ്ടാത്ത
ഒരു കവിതയെ
അപ്പുറം കടത്തി
പുഴ നമുക്ക് കുറുകെ ഒരു കടലിനെ കോറുന്നു
ആഴത്തിന്റെ കല്ലുകള്‍ തൊട്ട് തൊട്ട്
മറന്നു മറന്നു പോകുന്നു
നമ്മള്‍
ഒന്നായിത്തീരുന്ന രാജ്യം
എന്നും പുലർച്ചെ ഓരോരോ ദേശത്തെത്തണം നമുക്ക്..അറിയാത്ത ദേശത്ത് ..എന്നിട്ട് നീളത്തിൽ നടക്കണം...അന്നത്തെ പോലെ ചായ കുടിച്ചു വേലിയോട് ചേർന്ന് വളരണ ഏതേലും റോസാപ്പൂ പറിച്ചു ...തിരിച്ചു നടക്കണം..ഓരോ ദിവസോ ഓരോ വഴി...നിരന്തരം പുതുക്കപെടുന്ന നമ്മൾ...
വെയില്‍ചീള്...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ