2013 നവംബർ 20, ബുധനാഴ്‌ച

മഴയുടെ ആയുസ്സ്


നീലാമ്പൽ മഴക്കാലം
ഒരു മഴയുടെ ആയുസ്സിനെ പറ്റി
എന്ത് പറയുന്നു നീ

ആയിരമായിരം പ്രണയികളുടെ
ആത്മഹത്യാകുരുക്കുകൾ
അഴിച്ചുവിടുകയാണ്
ആകാശത്ത്

പലമയിൽ
ചിതറി ചിതറി
പെരുമയിൽ
കുതിർന്നു കുതിർന്നു

ഓളങ്ങളുടെ
ഈടുവെപ്പുകളിൽ അറിയാതെ കലങ്ങി

പിന്നെ,
സ്പന്ദനങ്ങൾ നിലച്ചൊരാകാശം
അറിയാതെ പകർത്തി.

എത്ര പരസ്പരം
ചാലുകീറിയിട്ടും
ജലഞരമ്പിൻ വഴി
മാറ്റി മാറ്റി വെട്ടിയിട്ടും
കെട്ടി നില്ക്കുന്നല്ലോ
നമ്മിൽ തമ്മിൽ
രണ്ടിടങ്ങളിൽ
മരിക്കാതെ അത്

ഒരു മഴയുടെ ആയുസ്സിനെ പറ്റി  എന്ത് പറയുന്നു നീ...?



നിലാ....
പ്ലസ്‌ ടു കാലത്ത് എഴുതീതാ..ഓർമേന്നു ഓർത്തെഴുതീതാ..ഇപ്പൊ.


വിജയലക്ഷ്മീടെ മഴക്കവിത..വിജയലക്ഷ്മി എന്റെ ഇഷ്ടകവിയാണ്‌ വിജയലക്ഷ്മി..തച്ചന്റെ മകൾ,മൃഗശിക്ഷകന്‍,മഴതന്‍ മറ്റേതോ മുഖം,അന്ത്യപ്രലോഭനം...

കൂട്ടുകാരാ ഞെരിയുന്ന കൈവിരല്‍ കോര്‍ത്തുഞാന്‍
നിന്റെ തേരുകള്‍ കാക്കിലും
ഓര്‍ത്തുവെയ്ക്കിലൊരിയ്ക്കലുമാക്കടം

തീയെരിഞ്ഞ തിരശ്ശീലഞാന്നൊരപോയകാല
ജലച്ഛയ ശേഖരം നീ വരുമ്പോള്‍ തുറക്കുകയാണ് ഞാന്‍
ജാലകങ്ങളില്‍ വര്‍ഷാന്തരങ്ങളില്‍
നീ വരാന്‍ കാത്തിരിയ്ക്കുകയാണ് ഞാന്‍







                                      

ശരി

വെയിൽ





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ