![]() |
| കടലാസ് പൂവ്... |
ഷദാബ് വൈദി
എനിക്കൊരു മനുഷ്യനെ അറിയാം,
ഏതു പഴയ ശിലാലിഖിതവും അയാള്‍ വായിച്ചെടുക്കും;
ഏതു മൃതഭാഷയുടെയും ഏതു ജീവല്ഭാഷയുടെയും
വ്യ്യാകരണമയാള്‍ക്കറിയാം;
അയാള്‍ക്കറിയില്ല പക്ഷേ,
താന്‍ സ്നേഹിക്കുന്നുവെന്നയാള്‍ കരുതുന്ന സ്ത്രീയുടെ
കണ്ണുകളിലെഴുതിയതു വായിക്കാന്‍.
1937ല്‍ ഷിറാസില്‍ ജനിച്ച ഇറാനിയന്‍ കവയിത്രി. ഇപ്പോള്‍ ലണ്ടനില്‍ ബി ബി സി പ്രൊഡ്യൂസര്‍.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ