![]() |
| സോഫീടെ ലോകം അഥവാ വിവേകത്തിന്റെ ദുനിയാവുകൾ |
നോർവീജിയൻ എഴുത്താളൻ ജെസ്റ്റിൻ ഗാർഡർ ടെ സോഫിയുടെ ലോകം എന്ന പുസ്തകം തത്വശാസ്ത്രത്തിന്റെ ചരിത്രത്തെ ഏറ്റവും ലളിതായി വിവരിക്കുന്ന നോവൽ ആണ്.പുസ്തകം വായിക്കുന്ന കാലത്ത് തന്നെയാണ് ഞാൻ സോഫിയെ പരിചയപ്പെടുന്നത്...
സോഫി എന്നാൽ wisdom വിവേകം എന്നാണു അർത്ഥം.
സോഫി എന്നാൽ wisdom വിവേകം എന്നാണു അർത്ഥം.
മുണ്ടൂർ ഗ്രാമത്തിലൂടെയുള്ള പുലരി നടത്തം..നമ്മൾ കണ്ട ഇരട്ട മൈനകൾ..(രണ്ടു മൈനകളെ ഒരുമിച്ചു കണ്ടതിലുള്ള നമ്മടെ സന്തോഷം..)
ദൂരെ നമ്മൾ കണ്ട മല..ഉടരുയിരാകെ നമ്മളെ അവിടേക്ക് ക്ഷണിച്ച പാലക്കാടൻ കാറ്റ്..മലമുകളിലെക്കുള്ള നേർത്ത വഴി..
ഒഴുക്കുള്ള പേരിനെ കുറിച്ചുള്ള നമ്മുടെ വിചാരങ്ങൾ....
നിലാവ്...കരിനൊച്ചി..എല...മൈന..മഴ....
![]() |
| കള്ളിപ്പാലക്ക് ആ പേര് എങ്ങനെ കിട്ടി ആവോ? വടക്കേ സ്റ്റാന്റിലെ പെരുമഴ തൊട്ടു മുൻപ് പൊഴിഞ്ഞു വീണ ഒറ്റപ്പൂവ് |
''മഴ പെണ്ണിനു മാത്രം പറ്റുന്ന പേര്
പുറത്തിറങ്ങാന്‍ വിടാത്ത പേര്
താണിടം പറ്റിക്കിടക്കുന്ന പേര്''
പുറത്തിറങ്ങാന്‍ വിടാത്ത പേര്
താണിടം പറ്റിക്കിടക്കുന്ന പേര്''
എന്ന കൽപ്പറ്റ യുടെ കവിത ഓർത്തെടുക്കുന്നു.
സോഫിക്കുള്ള കുറിപ്പുകളാണിത്..ഇനിയുള്ളവ...
![]() |
| ഭ്രാന്ത് പിടിച്ചപോലെ പൂത്ത ഏഴിലംപാല പാല പോലെ..ആവണം നമ്മൾക്ക് നമ്മൾ |



അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ