2014 ജനുവരി 6, തിങ്കളാഴ്‌ച

മരിൻ സൊരെസ്ക്യു - മഴ പെയ്യാൻ പോവുകയാണ്‌ - കെ എസ് രവികുമാറിന്റെ വിവർത്തനം


മഴ പെയ്യാൻ പോവുകയാണ്‌,
ഒരു പൊടിമേഘം പോലും കാണാനില്ലാത്ത
ആകാശത്തേക്കു നോക്കി കോട്ടുവായിട്ടുകൊണ്ട്
ദൈവം തന്നെത്താൻ പറയുന്നു.
ഈ നാല്പതു പകലും നാല്പതു രാത്രിയും
വേദന എനിക്കു സ്വൈര്യം തന്നിട്ടില്ല.
അതെ, ഒരു കനത്ത മഴയുടെ വരവുണ്ട്.

നോഹാ, നോഹയില്ലേ, അവിടെ?
താൻ ഈ വേലിക്കലേക്കൊന്നു വരൂ,
എനിക്കു തന്നോടു ചിലതു പറയാനുണ്ട്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ