(ഈ നേരം സോഫിക്കുള്ള മർമരങ്ങൾ )
*
*
*
*
*
അത്രയും നമ്മെ വരിഞ്ഞുമുറുക്കുന്ന ചങ്ങലകൾ
നാം പൊട്ടിച്ചെറിഞ്ഞവയത്രെ.
*
മനുഷ്യളക്കുന്നു സർവതും,
അവനെയളക്കുന്നില്ല യാതൊന്നും.
അവൻ പോലും.
*
*
*
*
*
നീയെന്നെ കൊല്ലുകയാണെന്നു
നീ കരുതുന്നു.
നീ ആത്മഹത്യ ചെയ്യുകയാണെന്നു
ഞാൻ കരുതുന്നു.
*
ശൂന്യത ശൂന്യത തന്നെയുമല്ല.
നമ്മുടെ തടവറയുമാണ്.
*
തെറ്റായ വഴിയിലൂടെയാണു
നിങ്ങൾ പോകുന്നതെന്നവർ പറയും
ആ വഴി നിങ്ങളുടേതാണെങ്കിൽ.
*
സകലതിലും നിന്ന്
ഒരു ചുവടകലെയെത്തിയിരിക്കുന്നു ഞാൻ.
ഇവിടെ നില്ക്കുകയാണു ഞാൻ.
സകലതിലും നിന്നകലെ,
ഒരു ചുവടകലെ.
*
*
പാപം ചെയ്തവരല്ല എല്ലാവരും,
അപരാധികളാണെന്നാലെല്ലാവരും.
സ്വർഗ്ഗത്തിൽ പോകും ഞാൻ,
എന്റെ നരകത്തെയും കൂടെക്കൂട്ടും ഞാൻ;
ഒറ്റയ്ക്കു പോകാനില്ല ഞാൻ.
*
പൂക്കൾക്കു പ്രത്യാശയില്ല.
പ്രത്യാശയെന്നാൽ നാളെ;
പൂക്കള്‍ക്കില്ലല്ലോ നാളെ.
*
*
നല്ല വെളിച്ചത്തിൽ
ഒരു നിഴൽ പോലുമല്ല നാം....
കടപ്പാട് http://revikumarv.blogspot.in/
എനിക്കറിയാം, ഞാൻ നിനക്കു നൽകിയതെന്തെന്ന്; എനിക്കറിയില്ല, നിനക്കു കിട്ടിയതെന്തെന്ന്. |
| കാൽനടയ്ക്കു വേണം തീർച്ചകളിലെത്താൻ. |
| അസാദ്ധ്യമായതിനെ സ്നേഹിക്കുന്നില്ല നിങ്ങളെങ്കിൽ ഒന്നിനെയും സ്നേഹിക്കുന്നില്ല നിങ്ങൾ. . |
*
| എന്റെ ദാരിദ്ര്യം പൂർണ്ണമായിട്ടില്ല, എന്റെയൊരു കുറവുണ്ടതിന്. |
| സത്യത്തിനു സുഹൃത്തുക്കൾ ചിലരേയുള്ളു. ആ ചിലരോ, ആത്മഹത്യ ചെയ്തവരും. * |
![]() |
| എല്ലാം നല്കിക്കഴിഞ്ഞു നിങ്ങളെന്ന് ആരുമുറപ്പിച്ചിട്ടില്ല. ഇനിയും നല്കാനുണ്ട് നിങ്ങൾ. |
| അതെ, ഞാൻ പോകാം. നിന്നെക്കുറിച്ചല്ല, നിന്റെ അഭാവത്തെക്കുറിച്ചു ഖേദിക്കാനാണെനിക്കിഷ്ടം. |
അത്രയും കടുത്തതാണു
നിങ്ങളുടെ യാതന.നിങ്ങളറിയുന്നുമുണ്ടാവില്ല
അതിനാലതിന്റെ വേദന.
|
*
![]() |
| നീയെന്നെ മറ്റൊരാളാക്കിയപ്പോൾ എന്നോടൊപ്പം ഞാൻ നിന്നെ വിട്ടു. |
*
| നിഴലുകൾ: ചിലതു മറയ്ക്കുന്നു, ചിലതു വെളിവാക്കുന്നു. |
| വേർപാടിന്റെ പേടിയിൽ ഒന്നിക്കുന്നെല്ലാം... |
| ഹൃദയത്തെ മുറിപ്പെടുത്തുകയെന്നാൽ അതിനെ സൃഷ്ടിക്കുക തന്നെ. |
![]() |
| ഓരോ തവണ ഉറക്കമുണരുമ്പോഴും മനസ്സിലാവുന്നുണ്ടെനിക്ക് എത്രയെളുപ്പമാണ് ഒന്നുമാകാതെയിരിക്കാനെന്ന്. |
*
| ഒന്നിനും സമ്മതിക്കാതിരിക്കുമ്പോഴാണ് എല്ലാറ്റിനും ഞാൻ സമ്മതിക്കുന്നതും |
| അകലെ, അങ്ങകലെ, അതിലുമകലെ; അതു ഞാൻ കണ്ടത് എന്റെ ചോരയിൽ |
എത്തിക്കഴിഞ്ഞു നീയെന്നതിനാല്‍
ഇനിയും നിന്നെ ഞാന്‍ കാത്തിരിക്കാം.
|
അത്രയും നമ്മെ വരിഞ്ഞുമുറുക്കുന്ന ചങ്ങലകൾ
നാം പൊട്ടിച്ചെറിഞ്ഞവയത്രെ.
*
മനുഷ്യളക്കുന്നു സർവതും,
അവനെയളക്കുന്നില്ല യാതൊന്നും.
അവൻ പോലും.
*
| കണ്ണിരിനെക്കാൾ ഖേദകരം അതിനെക്കാണുകയെന്നത്. |
*
ജീവിതത്തെ ജീവിതത്തിൽ നിന്നു പറിച്ചെടുക്കുന്നു നാം അതു വെച്ചു ജീവിതത്തെ നോക്കാൻ. |
ഉറങ്ങുമ്പോള്‍ രൂപമില്ല
മനുഷ്യയാതനയ്ക്ക്,
ഉണരുമ്പോളതിന്റെ രൂപം
ഉണര്ന്നവന്റെ.
|
*
*
നീയെന്നെ കൊല്ലുകയാണെന്നു
നീ കരുതുന്നു.
നീ ആത്മഹത്യ ചെയ്യുകയാണെന്നു
ഞാൻ കരുതുന്നു.
*
ശൂന്യത ശൂന്യത തന്നെയുമല്ല.
നമ്മുടെ തടവറയുമാണ്.
*
തെറ്റായ വഴിയിലൂടെയാണു
നിങ്ങൾ പോകുന്നതെന്നവർ പറയും
ആ വഴി നിങ്ങളുടേതാണെങ്കിൽ.
*
പുഴകളെപ്പോലെയാണു സകലതും: ചരിവുകളുടെ നിർമ്മിതി. |
സകലതിലും നിന്ന്
ഒരു ചുവടകലെയെത്തിയിരിക്കുന്നു ഞാൻ.
ഇവിടെ നില്ക്കുകയാണു ഞാൻ.
സകലതിലും നിന്നകലെ,
ഒരു ചുവടകലെ.
*
*
പാപം ചെയ്തവരല്ല എല്ലാവരും,
അപരാധികളാണെന്നാലെല്ലാവരും.
സ്വർഗ്ഗത്തിൽ പോകും ഞാൻ,
എന്റെ നരകത്തെയും കൂടെക്കൂട്ടും ഞാൻ;
ഒറ്റയ്ക്കു പോകാനില്ല ഞാൻ.
*
പൂക്കൾക്കു പ്രത്യാശയില്ല.
പ്രത്യാശയെന്നാൽ നാളെ;
പൂക്കള്‍ക്കില്ലല്ലോ നാളെ.
*
| ആരും കൈപിടിച്ചു നടത്താത്ത കുട്ടികൾ തങ്ങൾ കുട്ടികളാണെന്നറിയുന്ന കുട്ടികളാണ്. |
*
| ചിറകുകൾ വേണ്ടെന്നു വച്ചവർക്കു ഖേദം, അവ പറക്കുന്നില്ലല്ലോയെന്ന്. |
നിറഞ്ഞ വെളിച്ചത്തിൽ നിഴൽ പോലുമല്ല നാം. |
നല്ല വെളിച്ചത്തിൽ
ഒരു നിഴൽ പോലുമല്ല നാം....
കടപ്പാട് http://revikumarv.blogspot.in/



അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ