'പൂത്തുനില്‍ക്കുന്ന മേശതന്‍ കൊമ്പുകള്‍
ചായ്ച്ചുപൊട്ടിച്ച പുസ്തകത്തിന്‍ മണം'

ഒരു പൂവിറുത്തു വാസനിക്കുന്നതുപോലെ മേശപ്പുറത്തുനിന്ന് ഒരു പുസ്തകമെടുത്തു വായിക്കുന്ന കുട്ടിയുടെ കൗതുകമുണര്‍ത്തുന്ന ചിത്രമുണ്ട് പി രാമന്റെ ഈ ഈരടിക്കവിതയിൽ. തൃശൂർ റെയിൽവേ സ്റ്റേഷനിൽ നമ്മിലൊരാൾ ഒരാളെ കാത്തിരുന്ന് കണ്ടു മുട്ടിയ ദിവസം...അന്നെന്റെ കയ്യിലെ പുസ്തകം കെ ടി മാർഗരറ്റിന്റെ 'തുറന്ന ക്ലാസ് മുറി ' ആയിരുന്നു. നീയതു വാങ്ങിച്ചു മണത്ത് നോക്കീട്ട് മണമില്ലല്ലോ എന്ന് പറഞ്ഞത് ഓർമ ണ്ട്. സ്കൂളില്‍ പഠിക്കുന്ന കാലത്ത് പുത്തന്‍ പാഠപുസ്തകങ്ങള്‍ കൈയില്‍ കിട്ടിയാല്‍ വായിച്ചുനോക്കുംമുമ്പ് അത് വാസനിച്ചുനോക്കുന്ന നമ്മുടെയെല്ലാം പഴയ ശീലം.
പുസ്തകത്തിനുള്ളിൽ ഒളിപ്പിച്ചു വെച്ച ഒരു വസന്തകാലം.
പൂക്കൾ..ഇലകൾ...മൂന്നാം പേജിലെ സമർപ്പണ വാക്ക്...
സമ്മാനിക്കാനുള്ള ഒരു പുസ്തകം എനിക്ക് വെറും പുസ്തകമല്ല..
ആഴത്തിൽ തൊടുന്നുണ്ട്
അകലത്തിൽ നീയതു വായിക്കാനെടുക്കുന്ന
നേരത്ത് എന്നെ..
അക്ഷരങ്ങൽ അത്രയും എന്റെതും നിന്റേതുമാണ്.
നമുക്ക് നമ്മൾ പരസ്പരം നഷ്ടപെട്ടാലും
അവയ്ക്ക് നമ്മെ നഷ്ടപ്പെടുത്താൻ ആവില്ല...
അത്രമേൽ വാക്കിൽ..
വരയിൽ സ്നേഹം അലിഞ്ഞു കിടക്കുന്നു...
എനിക്ക് തസ്നീമിനെ നഷ്ടപ്പെടാത്ത പോലെ...
ഒരിക്കലും അനാഥമാവില്ല..നമ്മളെന്ന പുസ്തകം
വായിക്കപ്പെട്ടു കൊണ്ടേയിരിക്കും...എന്നും..നമ്മളാൽ...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ