| പുസ്തകം 'ജ്വലിക്കുന്ന പാദങ്ങൾ' ഡി ആർ നാഗരാജ് വിവർത്തനം പി എസ് മനോജ് കുമാർ ഫേബിയൻ ബുക്സ്
"Caste and class, so to say, are next door neighbours, and it is only a span that seperates the two. A Caste is an enclosed class" - B R Ambedkar
മീരാനന്ദയുടെ ചിന്ത പ്രസിദ്ധീകരിച്ച ( prophets facing backwards എന്ന പേരിലെ ലേഖനങ്ങളുടെ വിവർത്തനം : പി പി സത്യൻ ) പുസ്തകം അംബേദ്കറെ വീണ്ടുമെടുത്ത് വായിക്കാനുള്ള ഊർജ്ജം തരുന്നുണ്ട്.
പ്രമുഖ കീഴാളചിന്തകനും ഇന്ത്യൻ അവസ്ഥയുടെ സൂക്ഷ്മമായ സാമൂഹ്യവിമര്‍ശകനുമായിരുന്ന ഡി ആര് നാഗരാജിന്റെ ജ്വലിക്കുന്ന പാദങ്ങൾ (The flaming feet - a study of the dalit movement ) അങ്ങനെയുള്ള ഒരു വായനാ യാത്രയിൽ വായിച്ച പുസ്തകമാണ്.
ഗാന്ധിയും അംബേദ്കറും തമ്മിൽ നടന്ന സംവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ ദളിത് രാഷ്ട്രീയത്തിന്റെ വർത്തമാനത്തെ അന്വേഷിക്കുകയാണ് നാഗരാജ്. ഗാന്ധിയും അംബേദ്കറും ഇന്ത്യൻ ഗ്രാമങ്ങളെ നോക്കിക്കണ്ട വിധം അദ്ദേഹം ആഴത്തിൽ വിലയിരുത്തുന്നു.
സുനില്‍ പി ഇളയിടം ദേശാഭിമാനിയിൽ എഴുതിയ ലേഖനം കൂടെ ചേർക്കുന്നു.
തുടരേണ്ട യാത്രകള്‍ : മാര്‍ക്സിസവും കീഴാളവിമര്‍ശനവും.
( എന്നും നിനക്ക് ഒരു കുറിപ്പ് കയ്യെഴുത്തിൽ എഴുതുന്നുണ്ട് എന്റെ ഡയറീൽ...കാണുമ്പോ തരണ്ട് എന്നെങ്കിലും...
സോഫീടെ ലോകം എന്ന ബ്ലോഗിന്റെ അടിസ്ഥാനപരമായ ഉള്ളടക്കം മാറുകയാണ് ഇനി..എന്നോട് തന്നെയുള്ള സംസാരങ്ങളോ വായനാക്കുറിപ്പുകളോ ആയ എഴുത്തുകളായിരിക്കും. പലപ്പോളും സോഫിയോടുള്ളത് 'ആത്മഭാഷണങ്ങളായി ഒതുക്കുട്ടെ ഞാൻ.അത് മതി...) |
2014 ജനുവരി 9, വ്യാഴാഴ്ച
ദളിത് സംവാദങ്ങളുടെ വർത്തമാനം : ഡി ആർ നാഗരാജിന്റെ പുസ്തകം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ