സുറുമയെഴുതിയ മിഴികളെ
പ്രണയ മധുര തേൻ തുളുമ്പും
സൂര്യകാന്തിപ്പൂക്കളെ...
(സുറുമ...)
ജാലക തിരശ്ശീല നീക്കി
ജാലമെറിയുന്നതെന്തിനോ.. (2)
തേൻ പുരട്ടിയ മുള്ളുകൾ നീ
കരളിലെരിയുവതെന്തിനോ..
(സുറുമ...)
ഒരു കിനാവിൻ ചിറകിലേറി
ഓമലാളെ നീ വരൂ
നീല മിഴിയിലെ രാഗ ലഹരി
നീ പകർന്നു തരൂ തരൂ
നിലാ..
ഏതു പാട്ട് പാടും മാനാഞ്ചിറ പരിപാടിയിൽ...കേൾക്കണം നിക്ക്...കേൾക്കണേ കേൾക്കണേ കേൾക്കണേ നമ്മൾക്ക് ജീവിതത്തിന്റെ സിംഫണി..
ബാബുക്കയുടെ സംഗീതത്തിനു ജീവനുണ്ടായിരുന്നു; സര്‍ഗാത്മകതയുടെ നിത്യചൈതന്യമുണ്ടായിരുന്നു. അതേസമയം അതില്‍ ദുഃഖത്തിന്‍റെ ആര്‍ദ്രലാഞ്ജനയുമുണ്ടായിരുന്നു...സംഗീതത്തിന്റെ പൊന്നിന്‍ചിലമ്പൊലി...
ഏതു പാട്ട് പാടും മാനാഞ്ചിറ പരിപാടിയിൽ...കേൾക്കണം നിക്ക്...കേൾക്കണേ കേൾക്കണേ കേൾക്കണേ നമ്മൾക്ക് ജീവിതത്തിന്റെ സിംഫണി..
ബാബുക്കയുടെ സംഗീതത്തിനു ജീവനുണ്ടായിരുന്നു; സര്‍ഗാത്മകതയുടെ നിത്യചൈതന്യമുണ്ടായിരുന്നു. അതേസമയം അതില്‍ ദുഃഖത്തിന്‍റെ ആര്‍ദ്രലാഞ്ജനയുമുണ്ടായിരുന്നു...സംഗീതത്തിന്റെ പൊന്നിന്‍ചിലമ്പൊലി...
![]() |
| സൂര്യകാന്തീ..സൂര്യകാന്തീ.. സ്വപ്നം കാണുവതാരേ... |
എം.എസ് ബാബുരാജിനെക്കുറിച്ചെഴുതുന്ന നോവലിന്റെ ഒരു അദ്ധ്യായം/അജയ് മുത്താന
മാനാഞ്ചിറ മൈതാനം നിറഞ്ഞുകവിഞ്ഞിരുന്നു.
ചാരുകേശിയായിരുന്നു അപ്പോള്‍ നിലാവിന്റെയും ഹൃദയഭാവം. അത് നിഴലിനോടിടകലര്‍ന്ന് ജനസാഗരത്തിനുമേല്‍ ചിതറിയൊഴുകി…
ചാരുകേശിയായിരുന്നു അപ്പോള്‍ നിലാവിന്റെയും ഹൃദയഭാവം. അത് നിഴലിനോടിടകലര്‍ന്ന് ജനസാഗരത്തിനുമേല്‍ ചിതറിയൊഴുകി…
മന്ദ്രമധുരം
എന്ന പ്രയോഗം രൂപപ്പെട്ടതില്‍ പിന്നെ അന്വര്‍ത്ഥമായത് ഇന്നാണെന്ന്
തോന്നിപ്പോവുന്നു. ചുണ്ടില്‍ വിടര്‍ന്ന ചിരി ജാനകിക്കു സമ്മാനിച്ച് ദാസ്
ആരോഹണങ്ങളിലേക്ക് കയറിപ്പോയി… ഒരു വഞ്ചി ഒരുമിച്ച് ഒരേ താളത്തില്‍
തുഴയുകയായിരുന്നു ദാസും ജാനകിയും…
അയാള്‍ ഒന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. ആരോ പാടുന്നു. ആരൊക്കെയോ
കേള്‍ക്കാന്‍ കാതുകൂര്‍പ്പിച്ചുനില്‍ക്കുന്നു. മദ്യം വല്ലാതെ തലയ്ക്കു
പിടിച്ചിട്ടുണ്ട്. ബോധം നശിച്ചിരുന്നു. മുഷിഞ്ഞുനാറിയ വസ്ത്രങ്ങള്‍ . താന്‍
ഒരു ഭിക്ഷക്കാരനാണെന്ന് അയാള്‍ക്കു സ്വയം തോന്നി.
ജനസഞ്ചയം അപ്പോള്‍ അറബിക്കടലിനു മീതേ നടക്കുകയായിരുന്നു. അവര്‍ അനായാസം
കടലലകള്‍ക്കു മീതേ നടന്നു. മുന്നില്‍ യേശുദാസും ജാനകിയും വഞ്ചിയില്‍ .
അറബിക്കടല്‍ അവര്‍ക്കു മുന്നില്‍ ഗലീലി കടലായി. കടലല അവര്‍ക്ക്
കളിത്തോഴനായി. കടല്‍ക്കാറ്റ് കളിത്തോഴിയായി…
അഞ്ചു പൈസ… പത്തു പൈസ… നാലണ… അയാള്‍ ഓരോരുത്തരോടും ചോദിച്ചു. ആരും അതു
കേട്ടതുകൂടിയില്ല. അവര്‍ അപ്പോള്‍ കടലില്‍ വിതറിയ പൂക്കളായി വഞ്ചിയെ
അനുഗമിക്കുകയായിരുന്നു…
അയാള്‍ തൊട്ടുവിളിച്ചു ചോദിച്ചു. കേട്ടുനിന്നവന് ദേഷ്യമായി… തന്നെ സുഖസഞ്ചാരത്തില്‍ നിന്ന് ഇയാള്‍ മടക്കിവിളിച്ചിരിക്കുന്നു.
-ബാബുക്കാന്റെ പാട്ടിനിടയിലാണ് ഓന് ഭിക്ഷ… പോ തെണ്ടീ…
അവന്‍ പിടിച്ചുതള്ളി. അയാള്‍ നിലതെറ്റി താഴേക്കു വീണു. മറ്റാരുടെയോ
കാലില്‍ ചെന്നിടിച്ചു. രസംകൊല്ലിയെ കാല്‍കൊണ്ട് കുടഞ്ഞെറിഞ്ഞുകൊണ്ട് അവനും
പറഞ്ഞു,
-ബാബുക്കാന്റെ പാട്ടിനിടേല് അവന്റെ അമ്മട ഭിക്ഷ…
-ബാബുക്കാന്റെ പാട്ടിനിടേല് അവന്റെ അമ്മട ഭിക്ഷ…
ഒരു പഞ്ഞിക്കെട്ടുപോലെ അയാള്‍ മറിഞ്ഞു. കൈയിലുണ്ടായിരുന്ന നാണയത്തുട്ടുകളും തെറിച്ചുപോയിരുന്നു.
ബാബുക്കാന്റെ പാട്ട്…
അയാള്‍ കിടന്നുകൊണ്ട് കാതുകൂര്‍പ്പിച്ചു.
എവിടെയോ കേട്ട വരികള്‍ …
കേള്‍ക്കാന്‍ ഇമ്പമുണ്ട്…
ആരാവും ഈ ബാബുക്ക…
അയാളാണോ പാടുന്നത്?
അതോ അയാള്‍ എഴുതിയോ?
ഇനി കമ്പോസിറ്ററുടെ പേരാവുമോ ബാബുക്ക?
ഒന്നും ബോധത്തില്‍ തെളിയുന്നില്ല.
വേച്ചുവേച്ച് എഴുന്നേറ്റ് അടുത്തുനിന്നവനോടു ചോദിച്ചു,
-ആരാ ഈ ബാബുക്ക?…
-ഹൊ… ചാരായം നാറുന്നു. പോ തെണ്ടീ… നിനക്കൊന്നും പറഞ്ഞിട്ടുള്ളതല്ല ബാബുക്കാന്റെ സംഗീതം…
അയാള്‍ കിടന്നുകൊണ്ട് കാതുകൂര്‍പ്പിച്ചു.
എവിടെയോ കേട്ട വരികള്‍ …
കേള്‍ക്കാന്‍ ഇമ്പമുണ്ട്…
ആരാവും ഈ ബാബുക്ക…
അയാളാണോ പാടുന്നത്?
അതോ അയാള്‍ എഴുതിയോ?
ഇനി കമ്പോസിറ്ററുടെ പേരാവുമോ ബാബുക്ക?
ഒന്നും ബോധത്തില്‍ തെളിയുന്നില്ല.
വേച്ചുവേച്ച് എഴുന്നേറ്റ് അടുത്തുനിന്നവനോടു ചോദിച്ചു,
-ആരാ ഈ ബാബുക്ക?…
-ഹൊ… ചാരായം നാറുന്നു. പോ തെണ്ടീ… നിനക്കൊന്നും പറഞ്ഞിട്ടുള്ളതല്ല ബാബുക്കാന്റെ സംഗീതം…
ട്യൂബ്
ലൈറ്റിന്റെ പ്രകാശം സൃഷ്ടിച്ച അരക്ഷിതത്വത്തില്‍ നിന്ന് നിലാവിനെ മറച്ച
മരങ്ങളുടെ ഛായ പകര്‍ന്ന ഇരുട്ടിന്റെ സുരക്ഷിതത്വത്തിലൂടെ അയാള്‍ ദൂരേയ്ക്കു
നടന്നു.
അപ്പോഴും അയാള്‍ ചിന്തിച്ചത് ബാബുക്ക ആരെന്നായിരുന്നു.
പെട്ടെന്ന് അയാള്‍ ഓര്‍ത്തു. എന്നെയും ചിലര്‍ ബാബുക്കാന്ന് വിളിച്ചിരുന്നില്ലേ…
പക്ഷേ, എന്റെ മനസ്‌സില്‍ സംഗീതമില്ലല്ലോ…
പെട്ടെന്ന് അയാള്‍ ഓര്‍ത്തു. എന്നെയും ചിലര്‍ ബാബുക്കാന്ന് വിളിച്ചിരുന്നില്ലേ…
പക്ഷേ, എന്റെ മനസ്‌സില്‍ സംഗീതമില്ലല്ലോ…
നടന്നു ക്ഷീണിച്ചപ്പോള്‍ അയാള്‍ ഒരു കടത്തിണ്ണയില്‍ ഇരുന്നു. വിജനതയില്‍
ഒറ്റയ്ക്കിരുന്നപ്പോള്‍ ആശ്വാസം. അടുത്തൊരു പഴയ തകരപ്പാത്രം കിടക്കുന്നു.
വെറുതെ അതെടുത്തു മടിയില്‍വച്ചു. അറിയാതെ വിരലുകള്‍ അതിനു മീതേ ഓടിനടന്നു.
തകരപ്പാട്ടയില്‍ വിരലുകള്‍ അയാളറിയാതെ നൃത്തംചെയ്തു.
തകരത്തില്‍ നിന്ന് വിറയാര്‍ന്ന വിരലുകള്‍ പുറത്തെടുത്തത് യമന്‍ കല്യാണ്‍
ആയിരുന്നു. വഴിപോക്കന്‍ അത്ഭുതത്തോടെയാണ് അടുത്തുവന്നത്. തകരപ്പാട്ടയില്‍
ലയിച്ചിരുന്ന അയാള്‍ വഴിപോക്കന്റെ സാന്നിദ്ധ്യംപോലുമറിഞ്ഞില്ല. വഴിപോക്കന്‍
വിസ്മിതനായി നിന്നു.
തകരത്തില്‍ കൊണ്ടു മുറിഞ്ഞ വിരലുകള്‍ നൃത്തം പകുതിവഴിയില്‍ നിര്‍ത്തുമ്പോള്‍ വഴിപോക്കന്‍ ചോദിച്ചു, -ബാബുക്കാല്ലേ…അയാള്‍
മുഖമുയര്‍ത്തി നോക്കി.
വീണ്ടും ബാബുക്ക…
അയാള്‍ക്ക് ദേഷ്യം വന്നു,
-ഞാന്‍ ബാബുക്കയല്ല. ഒരു ഭിക്ഷക്കാരന്‍ .
-അല്ല. നിങ്ങള് ബാബുക്കാ തന്നെ…
-അല്ലെന്നു പറഞ്ഞില്ലേ…
അയാള്‍ തകരം ദൂരേയ്‌ക്കെറിഞ്ഞ് എഴുന്നേറ്റ് വേച്ചുവേച്ച് മുന്നിലേക്ക് നടന്നു.
വഴിപോക്കന്‍ അതിശയത്തോടെ നോക്കിനിന്നു.
വീണ്ടും ബാബുക്ക…
അയാള്‍ക്ക് ദേഷ്യം വന്നു,
-ഞാന്‍ ബാബുക്കയല്ല. ഒരു ഭിക്ഷക്കാരന്‍ .
-അല്ല. നിങ്ങള് ബാബുക്കാ തന്നെ…
-അല്ലെന്നു പറഞ്ഞില്ലേ…
അയാള്‍ തകരം ദൂരേയ്‌ക്കെറിഞ്ഞ് എഴുന്നേറ്റ് വേച്ചുവേച്ച് മുന്നിലേക്ക് നടന്നു.
വഴിപോക്കന്‍ അതിശയത്തോടെ നോക്കിനിന്നു.
നടക്കുന്നതിനിടയില്‍ അയാള്‍ ആലോചിച്ചു,
ആരാണ് ഞാന്‍…?
അജയ് മുത്താന എഴുതിയ നോവലിൽ നിന്ന്...
താമസമെന്തേ വരുവാന്‍, ഏകാന്തതയുടെ അപാര തീരം,
വാസന്തപഞ്ചമി നാളില്‍ (ഭാര്‍ഗ്ഗവീനിലയം)
സൂര്യകാന്തീ (കാട്ടുതുളസി)
ഒരു കൊച്ചു സ്വപനത്തിന്‍ (അന്വേഷിച്ചു കണ്ടെത്തിയില്ല)
മാമലകള്‍ക്കപ്പുറത്ത് മരതകപ്പട്ടുടുത്ത് (നിണമണിഞ്ഞ കാല്പാടുകള്‍)
തളിരിട്ട കിനാക്കള്‍ തന്‍ താമരമാല വാങ്ങാന്‍ (മൂടുപടം)
ചന്ദനപ്പല്ലക്കില്‍ വീടുകാണാന്‍ വന്ന ഗന്ധര്‍വ്വരാജകുമാരാ (പാലാട്ടുകോമന്‍)
കദളിവാഴക്കൈയിലിരുന്ന് കാക്കയൊന്ന് (ഉമ്മ)
സുറുമയെഴുതിയ മിഴികളെ പ്രണയമധുരത്തേന്‍ തുളുമ്പും (ഖദീജ)
താമസമെന്തേ വരുവാന്‍ .., വാസന്തപഞ്ചമി നാളില്‍ (ഭാര്‍ഗ്ഗവീ നിലയം)
അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ .., പ്രാണസഖീ, ഒരു പുഷ്പം (പരീക്ഷ)
അഞ്ജനക്കണ്ണെഴുതി.., കന്നിനിലാവത്ത് (തച്ചോളി ഒതേനന്‍)
ഇന്നലെ മയങ്ങുമ്പോള്‍ .., (അന്വേഷിച്ചു കണ്ടെത്തിയില്ല)
ചന്ദ്രബിംബം നെഞ്ചിലേറ്റും (പുള്ളിമാന്‍)
തളിരിട്ട കിനാക്കള്‍ (മൂടുപടം)
ഒരു കൊച്ചുസ്വപ്നത്തിന്‍ (തറവാട്ടമ്മ)
അകലെ അകലെ നീലാകാശം (മിടുമിടുക്കി)
അനുരാഗനാടകത്തിന്‍ (നിണമണിഞ്ഞ കാല്പ്പാടുകള്‍)
അനുരാഗഗാനം പോലെ, എഴുതിയതാരാണ് സുജാത (ഉദ്യോഗസ്ഥ)
ഇരുകണ്ണീര്‍ത്തുള്ളികള്‍, ഈറനുടുത്തും കൊണ്ടംബരം ചുറ്റുന്ന (ഇരുട്ടിന്റെ ആത്മാവ്)
കണ്ണീരും സ്വപ്നങ്ങളും (മനസ്വിനി)






ajai chetta.. ipozha vaayichathu.. ithinekkurichu engum kettillaayirunnu... ithu completed aayathaano? enkil evide kittum muzhuvan?
മറുപടിഇല്ലാതാക്കൂajai chetta.. ipozha vaayichathu.. ithinekkurichu engum kettillaayirunnu... ithu completed aayathaano? enkil evide kittum muzhuvan?
മറുപടിഇല്ലാതാക്കൂ