2013 നവംബർ 22, വെള്ളിയാഴ്‌ച

ഒക്ടോവിയോ പാസിന്റെ സൂര്യശില എന്ന കാവ്യവും സോഫിയും

വാൻഗോഗിന്റെ ചിത്രങ്ങളാണ് ഇന്നത്തെ കുറിപ്പിൽ..

ഇന്നലെ ആകാശത്തേക്ക് നോക്കി പരിസരകേന്ദ്രത്തിന്റെ ടെറസ്സിൽ നിന്ന്..
ഞാന്‍ അറിയാണ്ടെ ഉറങ്ങിപ്പോയിരുന്നു
ചിരിയോ കരച്ചിലോ ആരവങ്ങളോ
ഒന്നുമറിയാതെ.
ഓര്‍മ്മകളില്‍ ഞാന്‍ നിലച്ചിരുന്നു.
എന്നോട് ഒരു വാക്കുപോലും
ചോദിക്കാതെ
നെറുകയില്‍ മുകര്‍ന്ന്
എന്നെ വിളിച്ചുണര്‍ത്തിയത് ...
നീയായിരുന്നുവോ ... ?

പുലർച്ചയിൽ ഉണർച്ചയിൽ കുറസോവയുടെ സ്വപ്നത്തിലെ (dreams )മഞ്ഞു ദേശത്തെ പര്യവേശകന് പ്രാണന്റെ ചൂട് തന്ന പോലെ...



ഇന്ന് നിന്നോട് പറയാനുള്ളത് സൂര്യശില യെ കുറിച്ചാണ്...കടമ്മനിട്ടയുടെ വിവർത്തനം...രണ്ടുപേർ  പ്രണയിക്കുമ്പോൾ ലോകം മാറുന്നതെങ്ങനെയെന്ന്  ആവിഷ്കരിക്കുന്ന എക്കാലത്തെയും മികച്ച കവിത.എക്കാലത്തെയും മികച്ച പ്രണയ ലിഖിതം..


കലാതീതനായ ഒരു സൂര്യനുകീഴില്‍ എന്റെ ഉണ്മയുടെ
തെരുവുവീധികളിലൂടെ ഞാന്‍ പോകുന്നു , ഒരു വൃക്ഷത്തെപോലെ
നീ എന്റെ അരികില്‍ നടക്കുന്നു, ഒരു നദിയെപ്പോലെ എന്നോട് സംസാരിക്കുന്നു
ധാന്യകതിരുപോലെ എന്റെ കൈകള്‍ക്കിടയില്‍ വളരുന്നു
അണ്ണാനെപ്പോലെ എന്റെ കൈക്കു...ള്ളില്‍ വിറകൊള്ളുന്നു
ആയിരം കിളികളെപ്പോലെ പറക്കുന്നു, നിന്റെ ചിരിയുടെ
പത എന്നെ പൊതിയുന്നു, നിന്റെ തല
എന്റെ കൈകല്‍ക്കിടയിലൊരു ചെറുതാരമാണ്
നീ പുഞ്ചിരിച്ചുകൊണ്ട് നാരങ്ങ തിന്നുമ്പോള്‍ ഈ ലോകം
വീണ്ടും പച്ചക്കുന്നു





" പ്രണയത്തിന്റെ  വാതിലുകളൊന്നൊന്നായ് തുറന്ന്
പ്രണയത്തിന്റെ കണ്ണുകളൊന്നൊന്നായ് തുറന്ന്
എന്നെ നോക്കൂ.
മഴയുടെ കണ്ണടവെച്ചെന്നെ നോക്കുക,
ഉടുപ്പിന്റെ നീലക്കപ്പുറം

ഉടലിന്റെ  തവിട്ടിനുമപ്പുറം
എന്റെ ആഴം നീ കാണുക .... ! "

--- പി.കെ. പാറക്കടവ് ---

പ്രണയഭാവം ഏററവും ഉയരത്തില്‍ നില്‌ക്കുന്നത്‌ ഇരുവരും നിശബ്ദരായിരിക്കുമ്പോഴാണെന്ന്‌ തോന്നുന്നു. പരസ്‌പരം പ്രണയമുണ്ടെന്നറിയാം. പക്ഷേ പറയുന്നില്ല.ഒരു നീറ്റല്‍ വിടാതെ പടർന്നു കൊണ്ടിരിക്കും....തമ്മിൽ തമ്മിൽ രണ്ടിടങ്ങളിൽ..
 ഇന്ന് പുനർവായിച്ച കവിതയാണ്..വീടും തടവും...നമ്മുടെ വെളുത്ത വീട്...നമ്മുടെ കറുത്ത കുഞ്ഞുങ്ങൾ...(മേഘങ്ങളുടെ കൂട് എന്ന താത്തക്കുട്ടി കവിത പറഞ്ഞത് ഓർക്കുന്നു )..
" നീ സൂര്യകാന്തിയുടെ
വിത്തുകൊണ്ടുവന്നു
ഞാന്‍ പകലിന്‍റെ ഒരില. 
നീ ഒരു കുമ്പിള്‍
നിലാവു കൊണ്ടുവന്നു
ഞാന്‍ ഒരു രാത്രി നിറയെ നൃത്തം.
 
നീ ഒരു പേടമാനിന്‍റെ
കണ്ണീരു കൊണ്ടു വന്നു
ഞാന്‍ കാട്ടുകടന്നലിന്‍റെ തേന്‍.
 
നീ സ്വര്‍ഗത്തിലെ
ഒരു തൂവല്‍ കൊണ്ടുവന്നു
ഞാന്‍ ദൈവത്തിന്‍റെ ഒരു വാക്ക്.

നാമുണ്ടാക്കിയ
വീടു വെളുത്തതായിരുന്നു.
അതില്‍ നിറയെ
കറുത്ത കുഞ്ഞുങ്ങള്‍.
അവരുടെ നിലവിളി
സഹിക്കവയ്യാതായപ്പോള്‍
ഞാന്‍ നെന്മണി തേടി
സൂര്യനിലേക്ക് പറന്നു.

ഇപ്പോള്‍ എന്റെ  ചിറകും പാട്ടും
ഇവിടെ തടവിലാണ്.
ഒരു കാര്‍മേഘത്തിനകത്ത്.

എന്റെ  ഏകാന്തത
ഇടിമുഴക്കത്തിലൂടെ
സംസാരിക്കുന്നു.
മിന്നല്‍പിണരിലൂടെ
ഞാന്‍ നമ്മുടെ വീടു തപ്പുന്നു.

തണുപ്പു വരുമ്പോള്‍
എന്റെ  പാട്ട് മഴയായി വീഴുന്നു,
നമ്മുടെ വെളുത്ത വീടിനുമേല്‍.
നമുക്കിടയിലെ
കറുത്ത ശൂന്യതയ്ക്കുമേല്‍ ... ! "
--- സച്ചിദാനന്ദന്‍ ---( വീടും തടവും )
 
"എന്നിട്ടും ദൈവം
ലോകത്തെ അവസാനിപ്പിക്കാത്തതെന്ത് ?
ഭൂമിയുടെ ഏതെങ്കിലുമൊരു കോണില്‍
പ്രണയിക്കുന്ന രണ്ടുപേര്‍
സംസാരിക്കുന്നത് തീരാന്‍
കാത്ത് നില്‍ക്കുകയാവും.
അവസാനിക്കുമെന്ന് തോന്നുന്നില്ല
ലോകം
ഉടനെയൊന്നും ... !!! "

--- വീരാന്‍കുട്ടി
 



" കവിത ഒരു ജനതയുടെ കിനാവാകുന്നു. തലകീഴായ സ്വപ്നം എന്ന് ക്രിസ്റ്റഫര്‍ കോഡ്വെല്‍ എഴുതി. കൊതിയായി മുന്നോട്ടായുന്ന, ഓര്‍മ്മയായി പിന്നോട്ടു ചായുന്ന, മനസ്സിന്റെ രേഖ. ചരിത്രത്തിന്റെ പൂമ്പൊടികള്‍ വീണുപറ്റിയ ചിറകുകള്‍കൊണ്ട് അതു പലപ്പോഴും ഭാവിയെ പരാഗണനം ചെയ്യുന്നു . സന്യാസികളെ ഭൂമിയിലേയ്ക്കും മണ്ണിന്റെ മക്കളെ ആകാശങ്ങളിലേയ്ക്കും വിരുന്നിനു വിളിക്കുന്നു. ജീവിതത്തിന്റെ കാണാപ്പുറമായി അത് എന്നും നമ്മുടെ കൂടെത്തന്നെ പാര്‍ക്കുകയും ചെയ്യുന്നു " --- എം എന്‍ വിജയന്‍ ---



വാൻഗോഗ് ന്റെ ജീവിതം ഇർവിംഗ് സ്റോണ്‍ എഴുതിയ ജീവിതാസക്തി വായിച്ച് വല്ലാതെ കൊതിപ്പിച്ചിട്ടുണ്ട് എന്നെ...ആ നിറങ്ങൾ...കുറെ മുൻപ് എഴുതിയ ഒരു പൊട്ടക്കവിത എന്റേത്.

(ഇതാണ് കവിതേടെ പേര് ) 



വാന്‍ഗോഖ്‌
ചിഹ്നങ്ങളിലൂടെ മുറിക്കട്ടെ നിന്നെ ഞാന്‍

ചോദ്യചിഹ്നങ്ങളെല്ലാം പിറന്നത്‌
അറുത്ത്കൊടുത്ത ഒറ്റച്ചെവിയില്‍ നിന്നല്ലെ?

ഒറ്റയില്‍ ബാക്കിയായ
സൂര്യകാന്തിപ്പൂവിന്റെ രൂപമാണ്‌
ആശ്ച്‌ര്യചിഹ്നത്തിന്‌!

ചാരനിറതിലേക്ക്‌ കുറുകിമാഞ്ഞ
ഉര്‍സുല
കോമകളില്‍ അടയിരിക്കുന്നു,

ഇരൂമ്പുഖനികളില്‍ നിന്നൂം
ചോളപ്പാടങ്ങളിലേക്ക്‌ പാഞ്ഞ്‌
അര്‍ത്ഥം മുറിഞ്ഞ്‌ അനാഥമായ
വെടിയുണ്ട..
പൂര്‍ണ്ണവിരാമത്തിന്റെ തീര്‍പ്പ്‌.

മഞ്ഞയില്‍ കുളിച്ച്‌
മഞ്ഞിലും വിയര്‍ത്ത്‌
നിന്റെ പ്രണയത്തിന്റെ കയ്യൊപ്പ്‌
എന്റെ വരികള്‍ക്ക്‌ തടയണയും
തായ്‌വഴിയും
തറവാടുമായത്‌
എത്ര അത്ഭുതകരമാണ്‌
.
 



ശരി...
എന്നത്തെയും
സോഫിക്ക് .
isai.






1 അഭിപ്രായം: