2013 നവംബർ 26, ചൊവ്വാഴ്ച

റൂമിയുടെ കവിതകളും സോഫിയുടെ ലോകവും

 റൂമി - യാത്രകള്‍ നല്ലതാണ്‌ 

(കെ.എസ്.രവികുമാറിന്റെ revikumarv.blogspot.in എന്ന  മലയാളത്തിലെ മികച്ച പരിഭാഷ എഴുത്തുകൾ വരുന്ന ബ്ലോഗ്‌ ആണ്.)

 




ദേവദാരുവിനൊരാമയുടെ കാലെങ്കിലുമുണ്ടായിരുന്നെങ്കില്‍, 
ഒരു കുഞ്ഞിക്കിളിയുടെ ചിറകെങ്കിലുമുണ്ടായിരുന്നെങ്കില്‍ 
മഴു വീഴുന്നതും കാത്തതു നില്‍ക്കുമായിരുന്നോ? 
ഭൂമിക്കടിയില്‍ സൂര്യന്റെ രാത്രിസഞ്ചാരം നിങ്ങള്‍ക്കറിയുന്നതല്ലേ? 
അതില്ലായിരുന്നുവെങ്കില്‍ പിറ്റേന്നതികാലത്ത് പ്രകാശത്തിന്റെ പ്രളയമെങ്ങനെയുണ്ടാവാന്‍? എന്തതിശയവേഗത്തിലാണുപ്പുവെള്ളം മാനത്തു പിടിച്ചുകയറുന്നതെന്നു നിങ്ങള്‍ കണ്ടിട്ടുള്ളതല്ലേ? അതങ്ങനെ ചെയ്തിട്ടല്ലേ നിങ്ങളുടെ ചോളപ്പാടത്തിനു ദാഹം തീരാന്‍ മഴ പെയ്യുന്നതും? 
അടുത്തെങ്ങാന്‍ നിങ്ങള്‍ ജോസഫിനെക്കുറിച്ചോര്‍ത്തുനോക്കിയിട്ടുണ്ടോ? 
കണ്ണീരോടെയല്ലേ അവന്‍ തന്റെ പിതാവിനെ പിരിഞ്ഞത്? 
സ്വപ്നങ്ങള്‍ വായിക്കാന്‍ പഠിച്ചിട്ടല്ലേ അവന്‍ തിരികെ വന്നതും? 
നിങ്ങള്‍, നിങ്ങള്‍ക്കാവില്ല സ്വദേശം വിട്ടുപോകാനെങ്കില്‍ 
തന്നിലേക്കു തന്നെയൊന്നു യാത്ര ചെയ്യെന്നേ! 
ഒരു മാണിക്യഖനിയല്ലേ നിങ്ങള്‍, സൂര്യന്റെ പാരിതോഷികങ്ങള്‍ക്കു ഭാജനമാകൂ! 
നിങ്ങളൊരാണാണെങ്കില്‍ തനിക്കുള്ളിലെ പുരുഷനിലേക്കു യാത്ര ചെയ്യൂ! 
നിങ്ങളൊരു പെണ്ണാണെങ്കില്‍ തനിക്കുള്ളിലെ സ്ത്രീയിലേക്കു യാത്ര ചെയ്യൂ! 
അമ്മാതിരിയൊരു യാത്രയ്ക്കൊടുവിലേ മണ്ണ് പൊന്നിരിക്കുന്നൊരിടമാകൂ! 
അതിനാല്‍ ദൂരെക്കളയുക പരിഭവങ്ങള്‍, ആത്മാനുകമ്പയും മരണവാഞ്ഛയും. 
കനികളെത്രയാണ്‌ കയ്പില്‍ നിന്നിനിപ്പിലേക്കു രക്ഷപ്പെടുന്നതെന്നു 
നിങ്ങള്‍ക്കിനിയും ബോദ്ധ്യമായിട്ടില്ലേ? 
മാധുര്യത്തിനു നല്ലൊരുറവിടമത്രേ നല്ലൊരു ഗുരു. 
എന്റെ ഗുരുവിനു പേര്‌ ഷംസ് എന്നും. 
ഫലങ്ങള്‍ സുന്ദരമാകുന്നതു സൂര്യവെളിച്ചത്തിലെന്നുമറിയുക.
ഓരോ പുലരിയും പുതിയ എത്തിച്ചേരൽ

നിലാ,
ഞാൻ ഒരു വിശ്വാസിയല്ല.ദൈവം ഉണ്ടായാലും ഇല്ലെങ്കിലും എന്നെ ബാധിക്കുന്നില്ല...പക്ഷെ ജലൗദ്ദീൻ റൂമി,മീര,മഹാദേവി അക്ക ,റാബിയ ,നാരായണ ഗുരു , ബുദ്ധൻ ,ലാവോത്സു ,തെരേസ,ഫ്രാൻസിസ് പുണ്യാളൻ ,കബീർ ദാസ് ...കൊണ്ട് നടക്കുന്നുണ്ട് ഉള്ളിൽ  അവരിലൂടെ കേൾക്കാവുന്ന വെളിവിന്റെ സൂക്ഷ്മശ്രുതി.മതത്തിനും മതിലിനും പുറത്തുള്ള അതിരുകളില്ലാത്ത അന്വേഷണം.റൂമിയുടെ മസ്നവികൾ ഭൂമിയില നിന്നുള്ള പ്രണയലേഖനങ്ങളാണ്.വി ണ്ണിനു മണ്ണിന്റെ കയ്യൊപ്പുകൾ...ബഷീറിന്റെ അനർഘനിമിഷം എന്നെ വല്ലാതെ ഇഷ്ടപ്പെടിത്തിയ പുസ്തകം ആവുന്നത് അങ്ങനെയാണ്.
ഉടലുയിരാകെ പൂക്കുന്ന നേരങ്ങൾ...

  
" ആദ്യമായി ഒരു പ്രണയകഥ
കേട്ട നിമിഷം മുതല്‍
ഞാന്‍ നിനക്കായുള്ള
തിരച്ചില്‍ തുടങ്ങി.
എനിയ്ക്കറിയില്ലായിരുന്നു
എത്ര അന്ധമാണതെന്ന്!
പ്രണയികള്‍ പരസ്പ്പരം
കണ്ടുമുട്ടണമെന്നില്ല.
എന്തെന്നാല്‍ അവര്‍
എന്നേ ഒന്നായലിഞ്ഞവര്‍! "

--- മൌലാനാ ജലാലുദ്ദീന്‍ റൂമി ---
( പരിഭാഷ :- ഡോ: എം പി സലില ) 


ഹൃദയരാഗം എങ്ങനെ മീട്ടും ..?




“എന്റെ ദൈവമേ എന്റെ ദൈവമേ എന്നു വിളിക്കും മുന്‍പ്
ആകാശത്തേയ്ക്ക് നോക്കൂ
മേഘപാളികള്‍ക്കിടയില്‍ നിന്ന്
ഒരു കുഞ്ഞു നക്ഷത്രം
നിങ്ങളുടെ പ്രാര്‍ത്ഥന കേട്ടിരിക്കുന്നു.
ഇനി നിങ്ങള്‍ വിളിക്കുക,
എന്റെ കുഞ്ഞു നക്ഷത്രമേ
എന്റെ കുഞ്ഞു നക്ഷത്രമേ..”
ഒന്നിച്ചുള്ള നേരങ്ങളെ കുറിച്ച്...ഒന്നിച്ചുള്ള ഇടങ്ങൾ ...
ദൈവാനുഭവത്തെ റൂമി വ്യക്തമായി വരച്ചു : ‘പുലര്‍കാല മഞ്ഞു പോലെ, ഇളം കാറ്റുപോലെ, സായാഹ്നകാന്തിപോലെ, ശ്വേതപുഷ്പങ്ങള്‍ പോലെ, പ്രണയം പോലെ’ എന്ന്. (ഒരു പുഞ്ചിരി പോലെ, ഒരു മഞ്ഞല പോലെ, ഒരു വാള്‍ത്തലപോലെ എന്ന് മരണാനുഭൂതിയെ പറ്റി ബാലാമണിയമ്മ ) ആറ്റിക്കുറുക്കിയാല്‍ കിട്ടുന്നത് ദൈവം പ്രകാശവും മേഘത്തുണ്ടുകളെപോലെ അലിഞ്ഞില്ലാതാകുന്ന കനരഹിതമായ അനുഭവവുമാണെന്നതാണ്. സത്തയുടെ ലാഘവത്വം അസഹനീയമല്ലെന്ന്.  നിരന്തരം പ്രാര്‍ത്ഥനാനിരതമാവുകയാണ് ആ അനുഭവത്തിനുള്ള പോംവഴി. പ്രാര്‍ത്ഥന ആനന്ദമാണെന്ന് റൂമിയ്ക്ക് അഭിപ്രായമുണ്ടായിരുന്നു. പ്രാര്‍ത്ഥിച്ചു കഴിയുമ്പോള്‍ ആനന്ദത്തിനു പുറത്തായി പോവുന്നു. ‘അനന്തമായ പ്രാര്‍ത്ഥനയാകുന്നു ജീവിതം’ എന്ന് ബഷീര്‍ പറഞ്ഞതിനെ ജീവിതദുരന്തവുമായി ചേര്‍ത്തു വച്ചു വായിച്ചവര്‍ റൂമിയെ കൂടി ഒന്നു കേട്ടിട്ടു പോകുമോ? ഒരാളിന്റെ പ്രാര്‍ത്ഥനയെന്നൊന്നില്ല, എല്ലാവരുടെയും പ്രാര്‍ത്ഥന; അതാണ് അറിവിന്റെ ആദ്യപാഠം എന്നു പറഞ്ഞ റൂമിയാണ് ഒറ്റയ്ക്കിരിക്കുമ്പോള്‍ അടുത്തു വരാറുണ്ടായിരുന്ന വിശുദ്ധമായ ഒരു പ്രാര്‍ത്ഥനയെക്കുറിച്ചും പറയുന്നത്. ആള്‍ക്കൂട്ടങ്ങള്‍ പൊതിഞ്ഞതോടെ ആ അനുഗ്രഹം തീര്‍ന്നു. ‘ഏകാന്തതയില്‍ ആള്‍ക്കൂട്ടത്തെയും ആള്‍ക്കൂട്ടങ്ങളില്‍ ഏകാന്തതയെയും’ മിസ്റ്റിക്കുകള്‍ അനുഭവിച്ചു. ആ മാനസിക ഭാവത്തെ പ്രണയം എന്നും അവര്‍ വിളിച്ചു. ഒരിക്കല്‍ ദൈവം റൂമിയെ ഉദ്യാനത്തിലേയ്ക്ക് കൂട്ടി. അവിടമാകെ കൂര്‍ത്ത കല്ലുകള്‍, പൂവുകളെല്ലാം ആരോ മോഷ്ടിച്ചിരിക്കുന്നു. ഉഴുതിട്ട മണ്ണില്‍ നിന്നും വേരുകള്‍ നിലവിളിക്കുന്നു. കവി നിശ്ശബ്ദം കല്ലുകള്‍ പെറുക്കി മാറ്റി, പൂവുകളെ തിരിച്ചു കൊണ്ടു വന്നു, മണ്ണ് നിരപ്പാക്കി വേരുകളെ സാന്ത്വനിപ്പിച്ചു. പൂന്തോട്ടം പഴയ നിലയിലായതിനാല്‍ ദൈവം പുഞ്ചിരി തൂകി. എന്നിട്ട് കവിയെ ഉദ്യാനത്തില്‍ നിന്ന് പുറത്താക്കി.(വെള്ളഴുത്തിൽ നിന്ന് പകർത്തീത്‌ )

2 അഭിപ്രായങ്ങൾ: